ഗ്ലോബൽ ഹൈസ്​കൂൾ വിഭാഗത്തിൽ ഇന്ത്യൻ സ്​കൂളും

അബൂദബി: ഗ്ലോബൽ ഹൈസ്​കൂൾ വിഭാഗത്തിൽ ജമ്മുകശ്​മീരിലെ ലഡാക്കിൽ പ്രവർത്തിക്കുന്ന സ്​റ്റുഡൻറ്​സ്​ എജുക്കേഷൻ ആ ൻഡ്​ കൾച്ചറൽ മൂവ്​മ​​െൻറ്​ ഒാഫ്​ ലഡാക്കി​​​െൻറ (സിക്​മോൾ) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്​കൂളിന്​ സായിദ്​ സസ്​റ്റെയ്​നബ്​ൾ പുരസ്​കാരം. ദക്ഷിണേഷ്യൻ മേഖലയിൽനിന്നാണ്​ സിക്​മോൾ സ്​കൂളിനെ തെരഞ്ഞെടുത്തത്​. സൗരോർജവും മറ്റു സുസ്​ഥിര ഉൗർജ ​േസ്രാതസ്സുകളും ഉപയോഗിച്ച്​ സ്വന്തം ഉൗർജാവശ്യത്തി​​​െൻറ 23 ശതമാനം കണ്ടെത്തുകയും പ്രദേശത്തെ 20,000 പേർക്ക്​ സഹായമെത്തിക്കുകയും ചെയ്യുന്ന പദ്ധതി പരിഗണിച്ചാണ്​ സ്​കൂളിന്​ അംഗീകാരം. ഗ്വാട്ടിമലയിലെ ഇംപാക്​ട്​ സ്​കൂൾ, അമേരിക്കൻ ലീഡർഷിപ്​ അക്കാദമി, ദുബൈ അമേരിക്കൻ സ്​കൂൾ, തജിക്​സതാനിലെ ജിംനേഷ്യം ഗോഥെ സ്​കൂൾ എന്നിവയും വിവിധ മേഖലകളിൽനിന്നായി പുരസ്​കാരം നേടി.

Tags:    
News Summary - global high school-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.