ജൈറ്റക്സ് സമാപിച്ചു

ദുബൈ: അഞ്ചു ദിവസമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്നുവന്ന 36ാമത് ജൈറ്റക്സ് സാങ്കേതിക മേളക്ക് സമാപനമായി. ആഗോള പ്രശസ്തമായ 4000 ത്തോളം കമ്പനികളും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ ഒരു ലക്ഷത്തിലേറെ സന്ദര്‍ശകരും സജീവമാക്കിയ മേളക്ക് വ്യാഴാഴ്ച രാത്രിയാണ് സമാപനമായത്. 
ഇത്തവണ 400 ഓളം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം. ഇവര്‍ക്കായി നടത്തിയ മത്സരത്തില്‍ 1.60 ലക്ഷം ഡോളറാണ് സമ്മാനമായി നല്‍കിയത്.  സാങ്കേതിക ലോകത്ത് വലിയ വിപ്ളവമാകാന്‍ ശേഷിയുള്ള ആശയങ്ങള്‍ അഞ്ചു മിനിറ്റില്‍ സിലികണ്‍വാലിയില്‍ നിന്നുവന്ന ലോകവിദഗ്ധര്‍ക്ക് മുന്നില്‍ അവതരിപ്പിക്കലായിരുന്നു മത്സരം. ഒരു ലക്ഷം ഡോളറിന്‍െറ മെഗാ സമ്മാനം ദുബൈയില്‍ നിന്നു തന്നെയുള്ള അകാകസ് ടെക്നോളജീസിന് ലഭിച്ചു. വാഹനഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കാനുള്ള സാങ്കേതിക വിദ്യയാണ് ഇവര്‍ മുന്നോട്ടുവെച്ചത്. 
മികച്ച അറബ് സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ സ്വകാര്യ ടാക്സി ദാതാക്കളുമായി സൗദി കുടുംബങ്ങള്‍ക്ക് ആശയവിനിമയം എളുപ്പമാക്കുന്ന ആശയം അവതരിപ്പിച്ച സൗദിയില്‍ നിന്നുള്ള സവാഗി ടെക്നോളജീസ് വിജയിച്ചു. ദുബൈയില്‍ നിന്നുള്ള എഡ്ടെക് ടെക്നോളജീസ്, അകോസ്റ്റിക് ആര്‍ട്സ് എന്നിവയാണ് മറ്റു വിഭാഗത്തിലെ വിജയികള്‍. ഈ മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്കും 20,000 ഡോളര്‍ വീതം സമ്മാനം ലഭിച്ചു.
 
Tags:    
News Summary - Gitex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.