ഡി.എസ്.എഫിൽ സമ്മാനം നേടിയ രാജന് ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപറേഷൻസ് ജനറൽ മാനേജർ ജസ്റ്റിൻ സണ്ണി സമ്മാനം കൈമാറുന്നു
ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ ജോയ് ആലുക്കാസ് ഉപഭോക്താവിന് വീണ്ടും സ്വർണ സമ്മാനം. ജോയ് ആലുക്കാസിൽനിന്ന് സ്വർണം വാങ്ങിയ രാജൻ എന്നയാൾക്കാണ് ദുബൈ ഗ്ലോബൽ വില്ലേജിൽ നടന്ന നറുക്കെടുപ്പിൽ സ്വർണസമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസവും ജോയ് ആലുക്കാസിൽ നിന്ന് സ്വർണം നേടിയയാൾക്ക് ഡി.എസ്.എഫിന്റെ സ്വർണം ലഭിച്ചിരുന്നു.
ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപറേഷൻസ് ജനറൽ മാനേജർ ജസ്റ്റിൻ സണ്ണി സമ്മാനം കൈമാറി. ദുബൈ ടൂറിസം ആൻഡ് ഇക്കോണമി വകുപ്പ് പ്രതിനിധി അഹ്മദ് അലിയും പങ്കെടുത്തു. സമ്മാനം നേടിയ രാജനെ അഭിനന്ദിക്കുന്നുവെന്നും എല്ലാവർക്കും സമ്മാനം നേടാനുള്ള അവസരമാണിതെന്നും ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.