?????? ??????? ????? ??????????? ??????????

കെട്ടുകഥകളിലെ പ്രേതവീട് ഇനി സഞ്ചാരികളുടെ ഇഷ്​ടവീട്​

റാ​സ​ല്‍ഖൈ​മ: ‘ആ ​വ​ലി​യ വീ​ട്ടി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്. ക​യ​റി​യാ​ല്‍ പ്രേ​ത​ബാ​ധ​യേ​ല്‍ക്കും. അ​വി​ടെ ജി​ന്നു​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്’. റാ​സ​ല്‍ഖൈ​മ നോ​ര്‍ത്ത് ദൈ​ത്ത് കു​ന്നി​ല്‍ മു​ക​ളി​ലെ നാ​ലു​നി​ല ഭ​വ​ന​ത്തെ​ക്കു​റി​ച്ച അ​ഭ്യൂ​ഹ വ​ര്‍ത്ത​മാ​ന​ങ്ങ​ള്‍ക്ക് വി​രാ​മം. താ​രീ​ഖ് അ​ല്‍ശ​ര്‍ഹാ​ന്‍ അ​ല്‍ നു​ഐ​മി വി​ല​ക്ക്​ വാ​ങ്ങി​യ ഈ ​നി​ഗൂ​ഢ ഭ​വ​നം ഇ​പ്പോ​ള്‍ ‘അ​ല്‍ ഖ​സ്ര്‍ ആ​ല്‍ ഗാ​മി​ദ്’ (നി​ഗൂ​ഢ​ത​യു​ടെ കൊ​ട്ടാ​രം) എ​ന്ന പേ​ര് സ്വീ​ക​രി​ച്ച് സ​ന്ദ​ര്‍ശ​ക​രെ വ​ര​വേ​ല്‍ക്കു​ക​യാ​ണ്.

ശൈ​ഖ് അ​ബ്​​ദു​ല്‍ അ​സീ​സ് ബി​ന്‍ ഹു​മൈ​ദ് ആ​ല്‍ ഖാ​സി​മി 1985ലാ​ണ് ഇ​തി​​െൻറ നി​ര്‍മാ​ണം തു​ട​ങ്ങി​യ​ത്. ’90ല്‍ ​നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി. 39ഓ​ളം മു​റി​ക​ളു​ള്‍ക്കൊ​ള്ളു​ന്ന പാ​ര്‍പ്പി​ട​ത്തി​ന് 25,000ത്തോ​ളം ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ണ്ട്. ഇ​ന്ത്യ​ന്‍-​മൊ​റോ​ക്കോ-​ഇ​റാ​ന്‍ വാ​സ്തു​വി​ദ്യ​യു​ടെ സം​യോ​ജി​ത മ​നോ​ഹാ​രി​ത​യാ​ണ് മു​ഖ്യ ആ​ക​ര്‍ഷ​ണം.

മ​ല​യി​ടു​ക്കു​ക​ളി​ല്‍ അ​ടു​ക്കി​വെ​ച്ച ക​ല്ലു​ക​ളി​ല്‍ തീ​ര്‍ത്ത കൂ​ര​ക​ളി​ലെ വാ​സം അ​വ​സാ​നി​പ്പി​ച്ച് ന​ഗ​ര​ത്തി​ല്‍ താ​മ​സം തു​ട​ങ്ങി​യ ത​ദ്ദേ​ശീ​യ​ർ ശൈ​ഖ് അ​ബ്​​ദു​ല്‍ അ​സീ​സി​​െൻറ കൊ​ട്ടാ​ര​സ​മാ​ന​മാ​യ വീ​ട് നി​ര്‍മാ​ണ​ത്തെ അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ട​ത്. ചു​മ​രു​ക​ളി​ലും മ​ച്ചു​ക​ളി​ലും ലോ​കോ​ത്ത​ര ചി​ത്ര​പ്പ​ണി​ക​ളും മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും രൂ​പ​ങ്ങ​ളും സ്ഥാ​നം​പി​ടി​ച്ച​താ​ണ് വീ​ടി​നെ​ക്കു​റി​ച്ച് പ്രേ​ത​വ​ര്‍ത്ത​മാ​ന​ങ്ങ​ള്‍ക്ക് വ​ഴി​വെ​ച്ച​തെ​ന്ന് അ​റ​ബ് വം​ശ​ജ​യാ​യ നാ​ഹി​ദ ‘ഗ​ള്‍ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

കൊ​ച്ചു​കു​ട്ടി​ക​ളു​ടെ മു​ഖം ജ​നാ​ല​ക​ളി​ലൂ​ടെ കാ​ണു​ന്ന​തും ചി​ല സ​മ​യ​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ വി​ളി​ക്കു​ന്ന​തു​മാ​യ അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് നാ​ട്ടി​ല്‍ പ​ര​ന്ന​ത്. ത​ദ്ദേ​ശീ​യ​ര്‍ക്കൊ​പ്പം വി​ദേ​ശി​ക​ളും ഈ ​കിം​വ​ദ​ന്തി​ക​ള്‍ പ്ര​ച​രി​പ്പി​ച്ച​തോ​ടെ കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് നി​ര്‍മി​ച്ച ഈ ​പാ​ര്‍പ്പി​ടം മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു.
സ​ന്ദ​ര്‍ശ​ക​രു​ടെ ഇ​ഷ​​്ട​കേ​ന്ദ്ര​മാ​യി പാ​ര്‍പ്പി​ട​ത്തെ ഒ​രു​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ‘അ​ല്‍ ഖ​സ്ര്‍ ആ​ല്‍ ഗാ​മി​ദ്’’ മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ട​മാ​യാ​ണ് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒ​രാ​ള്‍ക്ക് 50 ദി​ര്‍ഹ​മാ​ണ് ഫീ​സ്. ഉ​ള്‍ക്കി​ടി​ല​മു​ണ്ടാ​ക്കു​ന്ന വി​നോ​ദ​രീ​തി​ക​ള്‍, ഹോ​ട്ട​ല്‍, റ​സ്​​റ്റാ​റ​ൻ​റ്, പൂ​ന്തോ​ട്ടം, കു​ട്ടി​ക​ള്‍ക്കും സ്ത്രീ​ക​ള്‍ക്കു​മാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വൈ​കാ​തെ ഇ​വി​ടെ ഒ​രു​ക്കും.

Tags:    
News Summary - ghost houe-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.