???????????? 2017 ??????? ??????????? ??????? ???????????????? ???????????? ??????????? ???? ?? ??????????

ജീപ്പാസ് യുഫെസ്​റ്റ്​ 2017 കലാമാമാങ്കത്തിനു ആരവമുയർന്നു

ദുബൈ: യു.എ.ഇയിലെ ഇന്ത്യന്‍ സ്കൂൾ വിദ്യാർഥികളുടെ കലാവാസന  പരിപോഷിപ്പിക്കാന്‍ നടത്തുന്ന യുഫെസ്​റ്റി​​െൻറ രണ്ടാം എഡീഷനിൽ പങ്കുചേരാൻ വിദ്യാർഥികളും അധ്യാപകരുമൊരുങ്ങുന്നു. യുഫെസ്​റ്റി​​െൻറ ആദ്യഘട്ടം നടക്കുന്ന റാസൽഖൈമയിൽ ഹിറ്റ്​ 96.7 എഫ്​.എം ചാനൽ അവതാരകരുടെ നേതൃത്വത്തിൽ കാമ്പയിനും ആരംഭിച്ചു.   റാക്ക് ന്യൂ ഇന്ത്യന്‍ സ്കൂള്‍, ഐഡിയല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ എത്തിയ യുഫെസ്റ്റ് സംഘത്തെ കുട്ടികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. കൈ നിറയെ സമ്മാനങ്ങളും നല്‍കി കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി മടങ്ങുന്ന സംഘത്തിനു കടുത്ത മത്സരം കാഴ്ചവെക്കും എന്ന ഉറപ്പാണ്‌ കുട്ടികള്‍ നല്‍കിയത്. സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ ബീനാറാണി, പ്രസന്ന ഭാസ്കര്‍ എന്നിവര്‍ ജീപ്പാസ്  യുഫെസ്​റ്റ്​ പോസ്​റ്റര്‍ സ്വീകരിച്ചു. ഹിറ്റ്‌ എഫ്.എം അവതാരകരായ ജോണ്‍, നയില ഉഷ, സിന്ധു ബിജു  എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ഇക്കുറ്റി പ്ലസ്‌ മാനേജിംഗ് ഡയറക്ടര്‍ ജൂബി കുരുവിള, ദില്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു.    ഇന്ന്​ പ്രചാരണ സംഘം അജ്​മാൻ അൽഅമീൻ സ്​കൂൾ, ഇന്ത്യൻ സ്​കൂൾ എന്നിവിടങ്ങളിൽ സന്ദർ​ശനം നടത്തും. 
Tags:    
News Summary - geepas ufest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.