ദുബൈ: ജീപ്പാസ് യൂഫെസ്റ്റ് 2018 െൻറ ഒരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രചാരണ ക്യാമ്പയിന് കൂടുതല്‍ സ്കൂളുകളിലേക്ക് യാത്ര തുടരുന്നു. തിങ്കളാഴ്ച അബൂദബിയിലെ രണ്ട് സ്കൂളുകളിൽ ജീപ്പാസ് യൂഫെസ്റ്റ് സംഘമെത്തി. സീസണ് ത്രീയുടെ ഭാഗമായി പത്തു ദിനങ്ങള്‍ ഇരുപതു സ്കൂളുകള്‍ എന്ന പ്രചാരണ കാമ്പയിന് ഏഴു ദിനം പിന്നിട്ടുകഴിഞ്ഞു. ഹിറ്റ് 96.7 എഫ് എം അവതാരകരാണ് കാമ്പയിന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അബൂദബി സെൻറ് ജോസഫ്സ് സ്കൂള്‍, സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂള്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ജീപ്പാസ് യൂഫെസ്റ്റ് 2018 െൻറ പ്രചാരണ ക്യാമ്പയിന് സംഘടിപ്പിച്ചത്. ഹിറ്റ് 96.7 എഫ്. എം അവതാരകരായ ജോണും ഡോണയും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ യൂഫൈസ്റ്റ് സീസണ് ത്രീയിലേക്ക് സ്വാഗതം ചെയ്തു. അബൂദബി സെൻറ് ജോസഫ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ കാര്‍മെനും, സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂള്‍ അബൂദബി പ്രിന്‍സിപ്പല്‍ ഡോ.താക്കൂര്‍ എസ്.മുല്‍ചന്ദാനിയും യൂഫെസ്റ്റ് പോസ്റ്റര്‍ ഏറ്റുവാങ്ങി. ഇക്വിറ്റി പ്ലസ് എം.ഡി ജൂബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടര്‍ ദില്‍ഷാദ് എന്നിവരും സന്നിഹിതരായിരുന്നു. മത്സരങ്ങള്‍ 2018 നവംബര്‍ ഒമ്പതിനാണ് ആരംഭിക്കുന്നത്. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളിൽ ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ ഗ്രാൻറ് ഫിനാലെ അരങ്ങേറും. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.youfestuae.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.