ദുബൈ: യു.എ.ഇയിലെ വിദ്യാലയങ്ങളില്‍ കലയുടെ ഉത്സവ ദിനങ്ങള്‍ സമ്മാനിച്ച് മുന്നേറുന്ന ജീപ്പാസ് യൂഫെസ്റ്റ് സീസണ് ത്രീ, സൗത്ത് സൗണിലേക്ക്.
അബൂദബി, അല്‍ ഐന്‍ എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അബൂദബി എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇൻറര്‍നാഷനല്‍ അക്കാദമിയിൽ നാളെയും മറ്റന്നാളുമായി നടക്കുന്ന സൗത്ത് സോണ്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. മത്സരങ്ങള്‍ക്കായി മികച്ച തയ്യാറെടുപ്പാണ് ഓരോ സ്കൂളുകളിലെയും പ്രതിഭകള്‍ നടത്തിവരുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, തലങ്ങളിലായാണ് സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സൗത്ത് സോണില്‍ 20ലധികം സ്കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് മാറ്റുരക്കുന്നത്.
ദുബൈയില്‍ നിന്ന് 400 കിലോമീറ്ററിലധികം അകലെയുളള ഏഷ്യന്‍ ഇൻറര്‍നാഷനല്‍ പ്രൈവറ്റ് സ്കൂള്‍ റുവൈസും ഇത്തവണ യൂഫൈസ്റ്റിെൻറ അരങ്ങിലെത്തുന്നുണ്ട്. ജീപ്പാസ് യൂഫെസ്റ്റ് സീസണ് ത്രീയില്‍ നോര്‍ത്ത് സോണ്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമയാണ് ജേതാക്കളായത്. സൗത്ത് സോണിനുശേഷം സെന്‍ട്രല്‍ സോണില്‍ ഉള്‍പ്പെടുന്ന ദുബൈ, ഷാര്‍ജ എമിറേറ്റുകളിലെ മത്സരാര്‍ത്ഥികള്‍ നവംബര്‍ 23,24 തിയ്യതികളില്‍ മാറ്റുരക്കും. ഡിസംബര്‍ 1 നാണ് ജീപ്പാസ് യൂഫെസ്റ്റ് 2018 ഗ്രാൻറ് ഫിനാലെ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.