ജി.ഇ.ഇ: ഇന്ത്യക്ക്​ പുറത്ത്​ ഒന്നാം റാങ്ക്​ അശ്വിൻ പ്രശാന്തിന്​

ദുബൈ: ജോയിൻറ്​ എൻട്രൻസ്​ എക്​സാമിനേഷനിൽ (ജി.ഇ.ഇ) ഇന്ത്യക്ക്​ പുറത്തുള്ള കുട്ടികളിൽ ഒന്നാം റാങ്ക്​ ദുബൈ ഇന്ത്യൻ ഹൈസ്​കൂളിലെ 12ാം ക്ലാസ്​ വിദ്യാർഥി അശ്വിൻ പ്രശാന്തിന്​. മാർച്ച്​ 12ന്​ നടന്ന പരീക്ഷയിൽ 99.948 സ്​കോർ നേടിയാണ്​ കണ്ണൂർ പയ്യന്നൂർ പെരളം സ്വദേശിയായ അശ്വിൻ ഒന്നാം സ്​ഥാനത്തെത്തിയത്​.

ദുബൈയിലാണ്​ അശ്വിൻ പരീക്ഷ എഴുതിയത്​. ബർദുബൈ ആസ്​റ്റർ ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ സ്​പെഷ്യലിസ്​റ്റ് ഡോ.​ കെ. പ്രശാന്തി​െൻറയും കോഴിക്കോട്​ മെഡിക്കൽ കോളജിലെ പാത്തോളജിസ്​റ്റ്​ ഡോ. സജിതയുടെയും മകനാണ്​.

ദുബൈയിൽ നടന്ന നാഷനൽ ഒളിമ്പ്യാഡ്​ രണ്ടാം സ്​ഥാനം അശ്വിൻ നേടിയിരുന്നു. സഹോദരി അശ്വതി. ഇന്ത്യക്ക്​ പുറത്ത്​ 12 നഗരങ്ങളിലായിരുന്നു പരീക്ഷ നടന്നത്​. ദുബൈ, ഷാർജ, ബഹ്​റൈൻ, കൊള​ംബോ, ദോഹ, കാഠ്​മണ്ഡു, ക്വാലാലമ്പൂർ, ലാഗോസ്​, മസ്​ക്കത്ത്​, റിയാദ്​, സിംഗപൂർ, കുവൈത്ത്​ എന്നിവിടങ്ങളിലായി 792 സെൻററുകളുണ്ടായിരുന്നു.

Tags:    
News Summary - GEE: Ashwin Prashant ranks first outside India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.