പരിക്കേറ്റവരെ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിക്കുന്നു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി: പരിക്കേറ്റവർക്ക് സാന്ത്വനമേകി ഉന്നതോദ്യോഗസ്ഥർ

അബൂദബി: ഖാലിദിയയിലെ റസ്റ്റാറന്‍റിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആരോ​ഗ്യവകുപ്പിലെ ഉയർന്ന ഉദ്യോ​ഗസ്ഥർ ആശുപത്രികളിൽ സന്ദർശിച്ചു. നിരവധി ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നവരെ സന്ദർശിച്ച ഉദ്യോ​ഗസ്ഥർ ഇവരുടെ ആരോ​ഗ്യസ്ഥിതി ആരായുകയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ആരോ​ഗ്യവകുപ്പ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, അണ്ടർ സെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കഅബി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോ​ഗസ്ഥ സംഘമാണ് ആശുപത്രികളിലെത്തിയത്. ജീവനക്കാരുടെ പരിക്കേറ്റവരുടെ ആരോ​ഗ്യസ്ഥിതി സംഘത്തെ ബോധ്യപ്പെടുത്തി.

ഉയർന്ന ഉദ്യോ​ഗസ്ഥരെത്തി ചികിൽസ അടക്കമുള്ള വിവരങ്ങൾ ആരാഞ്ഞതോടെ ഏറെ ആശ്വാസം തോന്നിയെന്ന് ആശുപത്രിയിൽ തുടരുന്ന മുഹമ്മദ് ജമീൽ മുഹമ്മദ് പറയുന്നു. പ്രവാസികളായ തങ്ങളെ എങ്ങനെയാണ് ഈ രാജ്യം തുല്യതയോടെ പരി​ഗണിക്കുന്നുവെന്നതിന്‍റെ ഉദാഹരണമാണ് ഈ സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച ചികിൽസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഉദ്യോ​ഗസ്ഥരുടെ സന്ദർശം അപ്രതീക്ഷിതവും സുരക്ഷിതത്വം പകരുന്നതുമായിരുന്നുവെന്നും മലയാളിയായ അജീഷ് ബാലകൃഷ്ണൻ പറഞ്ഞു. മികച്ച പരിചരണത്തിലൂടെ താൻ അതിവേ​ഗം സുഖംപ്രാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാചകവാതകസംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളിയടക്കം രണ്ടുപേരാണ് മരിച്ചത്. നിരവധി പേർ ​ഗുരുതരനിലയിൽ ചികിൽസയിൽ തുടരുകയാണ്.

News Summary - Gas cylinder explosion: Senior officials offer condolences to the injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.