ദുബൈ: ഗലദാരി ഇൻഡസ്ട്രിയൽ വിഭാഗത്തിെൻറ അനുബന്ധ സ്ഥാപനമായ ഗലദാരി എഞ്ചിനിയറിങ് വർക്ക്സ് ദുബൈ ഇൻഡസ്ട്രിയൽ പാർക്കിൽ പുതിയ പ്ലാൻറ് നിർമ്മിക്കുന്നു. പത്ത് കോടി ദിർഹം മുടക്കി നിർമ്മിക്കുന്ന പുതിയ പ്ലാൻറ് ഗലദാരി എഞ്ചിനിയറിംഗ് വർക്ക്സിെൻറ അൽ കൂസിലെ വിഭാഗത്തെ അപേക്ഷിച്ച് മൂന്നിരട്ടി പ്രവർത്തനശേഷിയാണ് ലക്ഷ്യമിടുന്നത്.
600,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന പ്ലാൻറിെൻറ നിർമ്മാണ പ്രാരംഭ ചടങ്ങിൽ ഗലദാരി ബ്രദേഴ്സ് ഡയറക്ടർമാരായ സുഹൈൽ അബ്ദുൾ ലത്തീഫ് ഗലദാരി , മുഹമ്മദ് അബ്ദുൾ ലത്തീഫ് ഗലദാരി, ഡയറക്ടറും സി.ഇ.ഒയുമായ മുഹമ്മദ് യഹ്യ കാസി മീരാൻ എന്നിവർ പങ്കെടുത്തു. ഗലദാരി ഇൻഡസ്ട്രിയൽ ഡിവിഷൻ സി.ഇ.ഒ ആശിഷ് അസ്താന, ഗലദാരി ഇൻഡസ്ട്രിയൽ ഡിവിഷൻ സി.എഫ്.ഒ അനീഷ് ഷാ എന്നിവരും സന്നിഹിതരായിരുന്നു. 2020 മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.