ഫുജൈറ: യു.എ.ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കടപ്പുറത്ത് വിപുലമായ കേരളോത്സവം സംഘടിപ്പിച്ചു. കേളികൊട്ടോടുകൂടി ആരംഭിച്ച കേരളോത്സവത്തിൽ മെഗാ തിരുവാതിര, അറബിക് ഡാൻസ്, ഒപ്പന, കോൽക്കളി, ശാസ്ത്രീയ നൃത്തങ്ങൾ, മെഗാ ദാണ്ടിയ, ദൃശ്യാവിഷ്കാരങ്ങൾ, ഘോഷയാത്ര, നാടോടി നൃത്തങ്ങൾ, ഗാനമേള തുടങ്ങിയ നിരവധി കലാപരിപാടികൾ അരങ്ങേറി. രണ്ട് സ്റ്റേജുകളിലായി നടന്ന കലാപരിപാടികൾക്ക്പുറമെ പുസ്തകശാല, ഭക്ഷണശാലകൾ എന്നിവ ആയിരക്കണക്കിന് മലയാളികളെയും സ്വദേശികളെയും മറ്റു നാട്ടുകാരെയും ആകർഷിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഉസ്മാൻ മാങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു.
ലോക കേരളസഭ അംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവൽ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ ലെനിൻ കുഴിവേലിൽ, മാത്തുക്കുട്ടി കഡോൺ, ഓർമ ദുബൈ പ്രസിഡൻറ് അബ്ദുൽ റഷീദ്, കൈരളി കൾച്ചറൽ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സന്തോഷ്കുമാർ, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സുജിത് വി.പി, വനിതാ വിഭാഗം കൺവീനർ ബിജി സുരേഷ്, യൂനിറ്റ് വനിതാ കൺവീനർ സെറീന ഗഫൂർ, കൈരളി യൂനിറ്റ് പ്രസിഡൻറ് സുധീർ തെക്കേക്കര, യൂനിറ്റ് സെക്രട്ടറി സുമന്ദ്രൻ ശങ്കുണ്ണി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.