അബൂദബി: ലൈംഗിക ശക്തി വർധനക്കുള്ള അത്ഭുത മരുന്നുകൾ എന്ന പേരിൽ വിൽക്കപ്പെടുന്ന തട്ടിപ്പ് ഉൽപന്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം. ചേരുവകൾ എന്തെന്ന് വ്യക്തമാക്കാതെ വിൽക്കുന്ന ഇൗ വ്യാജ മരുന്നുകൾ ഹൃേദ്രാഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ള ആളുകൾക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മന്ത്രാലയത്തിനു കീഴിലെ പൊതുജനാരോഗ്യ നയ^ലൈസൻസിംഗ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമീറി വ്യക്തമാക്കി.
വ്യാജ വാഗ്ദാനങ്ങൾ നൽകി ലാഭം കൊയ്യാൻ ശ്രമിക്കുന്ന കമ്പനികൾക്കും തട്ടിപ്പുകാർക്കുമെതിരെ നടപടി കൈക്കൊളളും. ഇത്തരം തട്ടിപ്പ് ഉൽപന്നങ്ങൾ ജീവിതം തന്നെ അപകടത്തിലാക്കും. മന്ത്രാലയത്തിെൻറ മരുന്ന് വിഭാഗത്തിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ ഇറക്കുമതി ചെയ്യാനോ വിപണിയിൽ പ്രചരിപ്പിക്കാനോ അനുവദനീയമല്ല.
ഇത്തരം മരുന്നുകൾ ഇറക്കുമതി ചെയ്യുകയോ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നതായി വിവരം ലഭിച്ചാൽ ഇക്കാര്യം അധികൃതരെ അറിയിക്കണം.
അതിനിടെ ലൈംഗിക ശേഷി വർധിപ്പിക്കുമെന്ന വ്യാജവാഗ്ദാനത്തോടെ മാൻ ഒഫ് സ്റ്റീൽ, സൂപ്പർപാന്തർ, മാച്ചോ മാൻഏ ലൗ സെൻ,മോൺസ്റ്റർ, ട്രിപ്പിൾ പ്രീമിയം , ഒാൺ ദ നൈറ്റ് തുടങ്ങിയ പേരുകളിൽ വിൽക്കപ്പെടുന്ന ഉൽപന്നങ്ങളിൽ കടുത്ത പാർശ്വഫലങ്ങളുള്ള തദലാഫിലും സിൽഡനാഫിലും അടങ്ങിയിട്ടുണ്ടെന്ന് യു.എസ് ഭക്ഷ്യ^ഒൗഷധ അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) മുന്നറിയിപ്പു നൽകി.
മരുന്നുകൾ സംബന്ധിച്ച് പരാതികളും പാർശ്വഫലങ്ങൾ സംബന്ധിച്ച വിവരങ്ങളും www.cpd-pharma.ae എന്ന വെബ്സൈറ്റ് മുഖേന അറിയിക്കണം. ടോൾ ഫ്രീ നമ്പറായ 80011111എന്ന ടോൾഫ്രീ നമ്പറിലോ 02-3201448 എന്ന ഒഫീസ് നമ്പറിലോ pv@moh.gov.ae എന്ന ഇ മെയിൽ മുഖേനയോ മന്ത്രാലയത്തിൽ വിവരങ്ങൾ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.