വരുന്നു, ബസുകളിലും സൗജന്യ വൈഫൈ
ദുബൈ: റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) കീഴിലെ പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ ൈവഫൈ സാർവത്രികമാക്കുന്നു. ബസുകളിലും ജലഗതാഗത സംവിധാനങ്ങളിലും മാത്രമല്ല, എയർകണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകളിലും സൗജന്യമായി വൈഫൈ സംവിധാനം ഉപയോഗിക്കാനാവും. ആർ.ടി.എ ടെലികോം രംഗത്തെ സേവനദാതാക്കളായ ഡുവുമായി സഹകരിച്ചാണ് സംവിധാനമൊരുക്കുന്നത്.
ദുബൈയിൽ സമാപിച്ച ജൈടെക്സ് ടെക്നോളജി മേളയിലാണ് പൊതുഗതാഗത ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനായി വൈഫൈ സംവിധാനമേർപ്പെടുത്തുന്ന പദ്ധതി പ്രഖ്യാപിച്ചത്. 23 ബസ് സ്റ്റേഷനുകൾ, 40 ജലഗതാഗത മാർഗങ്ങൾ, 18 ജലഗതാഗത സ്റ്റേഷനുകൾ, നിരവധി ബസ് ഷെൽട്ടറുകൾ എന്നിവിടങ്ങളിൽനിന്ന് യഥേഷ്ടം ഇൻറർനെറ്റ് ഉപയോഗിക്കാനാകുമെന്ന് ആർ.ടി.എക്ക് കീഴിലെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമദ് ഹാഷിം ബഹ്റോസിയാൻ പറഞ്ഞു.
പ്രധാനമായി രണ്ടു കാര്യങ്ങൾക്കാണ് മുൻതൂക്കം. യാത്രക്കാരുടെ സന്തോഷത്തിനാണ് ആദ്യ പരിഗണന. ആർ.ടി.എയുടെ കാലോചിതമായ പരിഷ്കരണമാണ് രണ്ടാമത്തേത്. എക്സ്പോ 2020െൻറ മുന്നോടിയായി സേവനമികവ് ഉറപ്പുവരുത്തുന്നതിനും ഇതുപകരിക്കുമെന്നും ബഹ്റോസിയാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.