'അ​ജ്ഞാ​ത കേ​ന്ദ്ര'​ത്തി​ലേ​ക്ക് സൗ​ജ​ന്യ യാ​ത്ര​യു​മാ​യി വി​സ്എ​യ​ര്‍

അ​ബൂ​ദ​ബി: അ​വി​സ്മ​ര​ണീ​യ​മാ​യ യാ​ത്രാ​സ​മ്മാ​ന​മൊ​രു​ക്കി അ​ബൂ​ദ​ബി വി​സ്എ​യ​ര്‍. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ​തും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ യാ​ത്ര​യൊ​രു​ക്കു​ന്ന​തു​മാ​യ വി​സ്എ​യ​റാ​ണ് 'അ​ജ്ഞാ​ത കേ​ന്ദ്ര'​ങ്ങ​ളി​ലേ​ക്ക് സൗ​ജ​ന്യ ടി​ക്ക​റ്റി​ൽ യാ​ത്ര​യൊ​രു​ക്കു​ന്ന​ത്. 'അ​ജ്ഞാ​ത കേ​ന്ദ്ര'​ങ്ങ​ളി​ലേ​ക്ക് ചെ​ല​വ് കു​റ​ഞ്ഞ യാ​ത്ര​യൊ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വി​സ്എ​യ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ് 26ന് ​അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 28ന് ​തി​രി​ച്ചെ​ത്തും. ഇ​തി​ന്​ അ​വ​സ​രം ല​ഭി​ക്കാ​ൻ വി​സ്എ​യ​ര്‍ ഒ​രു​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്ക​ണം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ അ​വി​സ്മ​ര​ണീ​യ​മാ​യ യാ​ത്രാ​നു​ഭ​വം ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ക്ക​ണം. ഒ​പ്പം ഇ​ന്‍സ്റ്റ പോ​സ്റ്റി​ലേ​ക്ക് വി​സ്എ​യ​റി​നെ ടാ​ഗ് ചെ​യ്യു​ക​യും വേ​ണം. 'ഗെ​റ്റ്‌​ലോ​സ്റ്റ് വി​ത്ത് വി​സ്'​എ​ന്ന ഹാ​ഷ് ടാ​ഗും കൂ​ടെ ഉ​ണ്ടാ​വ​ണം. ആ​ഗ​സ്റ്റ് ഏ​ഴി​നു രാ​ത്രി 11.59നാ​ണ് മ​ത്സ​രം അ​വ​സാ​നി​ക്കു​ക. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 100 പേ​ര്‍ക്കാ​ണ് 'അ​ജ്ഞാ​ത കേ​ന്ദ്ര'​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്ക്​ അ​വ​സ​രം ല​ഭി​ക്കു​ക. അ​വ​ര്‍ക്ക് ഒ​രു പ​ങ്കാ​ളി​യെ​ക്കൂ​ടി കൂ​ടെ കൂ​ട്ടാ​വു​ന്ന​താ​ണ്. ര​ണ്ടു രാ​ത്രി​യി​ലെ താ​മ​സ​വും യാ​ത്ര​യു​മാ​ണ് ന​ല്‍കു​ക.

Tags:    
News Summary - Free trip to unknown center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.