ദുബൈ: അന്താരാഷ്ട്ര മ്യൂസിയം ദിനം പ്രമാണിച്ച് ചരിത്രകുതുകികൾക്കും വിദ്യാർഥികൾക്കും ഉഗ്രൻ ഒരു സമ്മാനം ഒരുക്കിയിരിക്കുകയാണ് ദുബൈ കൾച്ചർ ആൻറ് ആർട്സ് അതോറിറ്റി (ദുബൈ കൾച്ചർ). ദുബൈയിലെ ഏറ്റവും ചരിത്ര പ്രധാന്യമേറിയ ഇത്തിഹാദ്, ദുബൈ മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനമാണ് ലഭ്യമാവുന്നത്. മെയ് 18നാണ് ഇത്തിഹാദ് മ്യൂസിയത്തിൽ സൗജന്യ പ്രവേശനം. 19ന് ദുബൈ മ്യൂസിയത്തിലാണ് സൗജന്യം.
അന്താരാഷ്ട്ര മ്യൂസിയം കൗൺസിലുമായി സഹകരിച്ച് വിവിധ സാംസ്കാരിക പരിപാടികളും ദുബൈ കൾച്ചർ സംഘടിപ്പിക്കുന്നുണ്ട്. ദുബൈയുടെ സംസ്കാരത്തിെൻറയും പൈതൃകത്തിെൻറയും അടയാള ചിഹ്നങ്ങളാണ് ദുബൈ മ്യൂസിയത്തിൽ നിരത്തിവെച്ചിരിക്കുന്നത്. യു.എ.ഇയുടെ രൂപവത്കരണത്തിെൻറ മഹാചരിത്രം വിളിച്ചോതുന്നതാണ് ഇത്തിഹാദ് മ്യൂസിയം.
റമദാൻ മാസത്തിൽ ഇത്തിഹാദ് മ്യൂസിയം രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവർത്തിക്കുക. ദുബൈ മ്യൂസിയത്തിന് വെള്ളിയാഴ്ച അവധിയാണ്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവർത്തനം. കോയിൻ മ്യൂസിയം, മ്യൂസിയം ഒഫ് ദി പോയറ്റ് അൽ ഒഖൈലി, നാഇഫ് മ്യൂസിയം എന്നിവ ഞായർ മുതൽ വ്യാഴം വരെ ഒമ്പതിനും ഉച്ചക്ക് രണ്ടിനും ഇടയിലാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.