Posted On
date_range Updated On
date_range ഉമ്മുൽ ഖുവൈൻ മാളിൽ സൗജന്യ സ്തനാർബുദ പരിശോധന
ഉമ്മുൽ ഖുവൈൻ: പിങ്ക് കാരവനും ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സും സംയുക്തമായി രാജ്യത്തുടനീളം നടത്തുന്ന സ്തനാർബുദ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ഉമ്മുൽ ഖുവൈൻ മാളിലും പരിശോധനക്ക് അവസരം.
ദിവസവും വൈകീട്ട് നാലു മുതൽ 10 വരെ ഒക്ടോബർ മാസം മുഴുവൻ സേവനം മാൾ സന്ദർശകർക്ക് ഉപയോഗപ്പെടുത്താം. 18 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും സ്തനാർബുദം വരാനുള്ള സാധ്യത കണ്ടുവരുന്നതിനാൽ പുരുഷന്മാരും പരിശോധനക്ക് വിധേയമാകുന്നത് രോഗം നേരത്തേ കണ്ടെത്തുന്നതിന് സഹായകമാകുമെന്ന് പിങ്ക് കാരവൻ അംഗങ്ങൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.