ദുബൈ ശൈഖ്​ സായിദ്​ റോഡിലുണ്ടായ അപകടത്തിൽ തകർന്ന വാഹനം

ദുബൈയിൽ രണ്ട്​ അപകടങ്ങളിൽ നാലുപേർക്ക്​ പരിക്ക്​

ദുബൈ: നഗരത്തിൽ രണ്ട്​ അപകടങ്ങളിലായി നാല്​ പേർക്ക്​ പരിക്കേറ്റു. ബുധനാഴ്​ച രാവിലെ ശൈഖ്​ സായിദ്​ റോഡിലാണ്​ അപകടം. അമിത വേഗതയും അശ്രദ്ധയുമാണ്​ അപകടങ്ങൾക്കിടയാക്കിയതെന്ന്​ ദുബൈ പൊലീസ്​ ട്രാഫിക്​ ജനറൽ ഡിപാർട്​മെൻറ്​ ഡയറക്​ടർ ജമാ സാലിം ബിൻ സുവൈദ്​ പറഞ്ഞു.

പുലർച്ച 2.30നാണ്​ ആദ്യ അപകടം. മോ​ട്ടോർസൈക്കിളും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മോ​ട്ടോർ സൈക്കിൾ യാത്രികന്​ നിസ്സാര പരിക്കേറ്റു.രാവിലെ 11നാണ്​ രണ്ടാമത്തെ അപകടം. ഷാർജയിലേക്ക്​ പോകുകയായിരുന്ന സെഡാനും എസ്​.യു.വിയും കൂട്ടിയിടിക്കുകയായിരുന്നു.

റോഡിൽനിന്ന്​ തെന്നിമാറിയ എസ്​.യു.വി ബാരിയറിൽ ഇടിച്ചാണ്​ നിന്നത്​.ഈ അപകടത്തിൽ മൂന്നുപേർക്ക്​ കാര്യമായ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Four injured in two accidents in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.