റിയാദ്: പൊലീസുകാര്‍ക്ക് ബോഡി കാമറ ഏര്‍പ്പെടുത്തിയത് നല്ല നടപടിയാണെന്ന് കേരള മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. മറ്റുള്ളവരുടെ സ്വകാര്യതയെ അത് അപകടപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തണം. യൂണിഫോമില്‍ പിടിപ്പിച്ച കാമറയുമായി ഒരു വീട്ടിലോ സ്ഥാപനത്തിലൊ കടക്കുമ്പോള്‍ അവിടെയുള്ളവരുടെ സ്വകാര്യത ചിലപ്പോൾ അതിൽ പതിഞ്ഞേക്കാം. അതിലാണ് അപകടമുള്ളത്. അതേസമയം പ്രയോജനം പൊലീസുകാർക്കും ജനങ്ങൾക്കും ഒരുപോലെയാണ്. ഓരോ പൊലീസുകാരനും രാവിലെ ഉണരുന്നത് ഇന്നൊരു വ്യാജ ആരോപണത്തിനും ഇരയവാരുതേ എന്ന പ്രാര്‍ഥനയോടെയാണ്. ദിനേനെ ഇടപെടുന്ന സംഭവങ്ങൾ കാമറയിൽ പതിയുന്നത് നിജസ്ഥിതിക്കുള്ള തെളിവാകും. കേരളം ഇന്ന് കാമറ കണ്ണിലാണ്. അഞ്ചുലക്ഷം സ്വകാര്യ സി.സി കാമറകളാണ് സംസ്ഥാനത്തുള്ളത്. അതിന് പുറമെ പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊതുയിടങ്ങളിലും നിരത്തുകളിലുമെല്ലാം കാമറയുണ്ട്. അടുത്ത കാലത്തൊന്നും ഒരു േലാക്കപ്പ് മരണവുമുണ്ടാകാത്തതിന് പൊലീസ് സ്റ്റേഷനുകളിൽ തുറന്നിരിക്കുന്ന കാമറ കണ്ണുകളും കാരണമാണ്. പി.എം.എഫ് എന്ന പ്രവാസി സംഘടനയുടെ വാർഷിക പരിപാടിയിൽ പെങ്കടുക്കാൻ റിയാദിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
ഒരു തിമിംഗലമാണെന്ന് തോന്നലില്ലാത്തതിനാലാണ് കൂടെ നീന്തിയ സ്രാവുകളെ കുറിച്ച് എഴുതാത്തതെന്ന് ആത്മകഥ എഴുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എഴുതിയാലും 70 വയസിന് ശേഷമേ എഴുതൂ. അതൊരിക്കലും പരാതിയും കഥയുമായിരിക്കില്ല. ഡോ. ബാബു പോൾ സാറാണ് മികച്ച സർവീസ് സ്റ്റോറി എഴുതിയിട്ടുള്ളത്. അതുപോലൊന്നാണ് മനസിൽ. സഹപ്രവർത്തകരെ കുറിച്ചോ സംവിധാനത്തെ കുറിച്ചോ പറയാനുള്ളത് സർവീസിലിരിക്കുമ്പോൾ ഒൗദ്യോഗികമായി രേഖപ്പെടുത്തണം. അതിന് ധൈര്യം കാണിക്കാതെ രേഖപ്പെടുത്താത്ത കാര്യങ്ങൾ പിന്നീട് വിളിച്ചു പറയുന്നത് ധാർമികതക്കും പൊലീസിലെ കൂട്ടുത്തരവാദത്തിനും യോജിച്ച നടപടിയല്ല. സർക്കാറിനെയും ജനങ്ങളെയും പാഠം പഠിപ്പിക്കലല്ല പൊലീസുകാരെൻറ ജോലി. നിയമം നടപ്പാക്കലും നിയമലംഘനം നടക്കുേമ്പാൾ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കലുമാണെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
താൻ ഡി.ജി.പിയായിരിക്കുേമ്പാഴാണ് സംസ്ഥാനത്ത് ലൗ ജിഹാദ് ആരോപണം ഉയരുന്നത്. ലൗ ജിഹാദ് എന്നൊന്നില്ല. ജിഹാദ് ലക്ഷ്യം വെക്കുന്നവന് പ്രണയിക്കാനോ പ്രണയിക്കുന്നവന് ജിഹാദിന് പോകാനോ കഴിയില്ല. വ്യത്യസ്ത സമുദായത്തിലുള്ളവർ തമ്മിൽ പ്രണയിക്കുമ്പോൾ അവരുടെ കുടുംബങ്ങൾക്കുണ്ടാകുന്ന സ്വാഭാവിക എതിർപ്പിന് പുറമേ നിന്ന് ലഭിക്കുന്ന പിന്തുണയാണ് ലൗ ജിഹാദായി പിന്നീട് കോലാഹലങ്ങൾ ഉണ്ടാക്കുന്നത്. ഇതര സമുദായങ്ങളുമായി വ്യക്തികളുടെ ഇടപഴകൽ വർധിക്കുന്നത് അതാത് സമൂഹങ്ങൾ ആർജ്ജിച്ച സാമൂഹിക സാംസ്കാരിക സാമ്പത്തിക പുരോഗതിക്ക് അനുസരിച്ചാണ്. ഇടപഴകലിന് കൂടുതൽ അവസരങ്ങളുണ്ടാകുന്നു. സ്വാഭാവികമായും വ്യത്യസ്ത സമുദായക്കാർ തമ്മിൽ പ്രണയങ്ങളുണ്ടാകുന്നതും ഇൗ വഴികളിലാണ്. പ്രണയത്തിന് മതമില്ല. എന്നാലതിനെ മതത്തിെൻറ ചട്ടക്കൂടിൽ കെട്ടിയിടുേമ്പാൾ സംഘർഷം ഉണ്ടാകുന്നു. അത് ലഘൂകരിക്കലാണ് പൊലീസിെൻറ പണി. സംഘർഷം കൂട്ടുന്ന ഒരു നടപടിയും വാക്കും പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലെന്ന് ലൗ ജിഹാദ് സംബന്ധിച്ച ടി.പി സെൻകുമാറിെൻറ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കേരളത്തിലും തീവ്രവാദമുണ്ട്. അതൊരു മാനസികാവസ്ഥയാണ്. അതിലേക്ക് തള്ളിവിടൽ കേരളത്തിലും നടക്കുന്നു. എന്നാൽ, കേരളം അതിെൻറ ഭൂമികയൊന്നുമല്ല. ഇൻറർനെറ്റിലാണ് തീവ്രവാദ, ഭീകരവാദ റിക്രൂട്ടുെമൻറുള്ളത്. പൊലീസും ജനങ്ങളുമായുള്ള അകലം ഇന്ന് കുറഞ്ഞു. പണ്ട് പൊലീസിന് ഒരു വില കൽപിച്ചിരുന്നില്ല. അതുകൊണ്ടാണ് ഏത് പൊലീസുകാരനും പറ്റും എന്ന നിസാരവത്കരിക്കലുണ്ടായത്. ഇന്നാ പ്രയോഗം കാലഹരണപ്പെട്ടു. പൊലീസിനെ കുറിച്ചുള്ള സമൂഹത്തിെൻറ കാഴ്ചപ്പാട് തന്നെ മാറി.
ജനങ്ങൾക്ക് സുരക്ഷിതത്വ ബോധമുണ്ടാകുന്നത് പൊലീസിനോടുള്ള ആശ്രിതത്വത്തിലാണ്. കേരളത്തിലെ പ്രകൃതിയുടെയും മണ്ണിെൻറയും സദാചാര മൂല്യങ്ങളുടെയും എന്തിന് നമ്മുടെ ഭാര്യമാരുടെയും കുട്ടികളുടെയുമെല്ലാം സംരക്ഷണ ചുമതല പൊലീസിനാണ്. ‘ഞാൻ എെൻറ ഭാര്യയെ തല്ലിയാൽ നിനക്കെന്താ പൊലീസെ’ എന്ന് ചോദിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഭാര്യയെ തല്ലിയാൽ പൊലീസ് ഇടപെടും. ഗാർഹിക പീഡനം കുറ്റമാണ്. കുടുംബ പ്രശ്‍നങ്ങൾ പരിഹരിക്കാനും പൊലീസിെൻറ സഹായം തേടുന്നു. പൊലീസ് ഇതിനെല്ലാം പ്രാപ്തരാണ് എന്ന് സമൂഹത്തിന് ബോധ്യം വന്നുകഴിഞ്ഞു.
ഫോേട്ടാ: മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.