കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബാൾ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
ഫുട്ബാൾ ഫെസ്റ്റ് പോസ്റ്റർ പ്രകാശനം
ദുബൈ: കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി വി.പി. ഖാലിദ് ഹാജിയുടെ സ്മരണക്കായി സംഘടിപ്പിക്കുന്ന ഫുട്ബാൾ ഫെസ്റ്റ് സീസൺ 3യുടെ പോസ്റ്റർ ഇമാദുൽ മാലിക്, സൈനുദ്ദീൻ, റംഷാദ് മൂപ്പന്റകത്ത് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ചടങ്ങിൽ ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എ.ജി.എ. റഹ്മാൻ, വൈസ് പ്രസിഡന്റ് ടി.സി.എ. കാറാമ, ജനറൽ സെക്രട്ടറി റാഷിദ് പടന്ന, ജോയന്റ് സെക്രട്ടറി ഷിഹാദ് തുരുത്തി എന്നിവർ സംബന്ധിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 24 പ്രഗത്ഭ ടീമുകൾ പങ്കെടുക്കുന്ന ഫുട്ബാൾ ഫെസ്റ്റ് നവംബർ 24ന് അബുഹെയിൽ സ്പോർട്സ് ബേ അമാനയിൽ വെച്ചാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.