Posted On
date_range Updated On
date_range ഭക്ഷണം വൈകിയതിന് വെയിറ്ററെ മർദിച്ചു
അബൂദബി: ഭക്ഷണം വൈകിയതിന് ഏഷ്യൻ വെയിറ്ററെ മർദിച്ച കേസില സോമാലിയൻ പൗരൻ കോടതിയിൽ വിചാരണയിൽ. മുസഫയിലെ കഫ്റ്റീരിയയിലെ വെയിറ്ററാണ് മർദിക്കപ്പെട്ടത്. കൂട്ടുകാരോടൊപ്പം കഫ്റ്റീരിയയിലെത്തിയ സോമാലിയൻ പൗരൻ കാപ്പി ലഭിച്ചതിന് ശേഷം ബിസ്കറ്റ് ആവശ്യപ്പെടുകയായിരുന്നുവെന്നും ഇത് ലഭിക്കാൻ ൈവകിയെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നുവെന്നും അബൂദബി ക്രിമിനൽ കോടതി രേഖകൾ പറയുന്നു. തനിക്ക് ബിസ്കറ്റ് നൽകുന്നതിന് മുമ്പ് മറ്റു ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകിയതാണ് സോമാലിയക്കാരനെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.