Posted On
date_range Updated On
date_range ഫുഡ് ഡെലിവറി; സുരക്ഷ മുന്‍കരുതലുകള്‍ പ്രഖ്യാപിച്ച് പൊലീസ്
അബൂദബി: ഫുഡ് ഡെലിവറി ചെയ്യുന്ന ഡ്രൈവര്‍മാര്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍ പ്രഖ്യാപിച്ച് അബൂദബി പൊലീസ്. ഡെലിവറി ബൈക്ക് ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നടപടി. നിർദേശങ്ങൾ ചുവടെ:
- ഫുഡ് ഡെലിവറി ബോക്സിന്റെ വീതിയും നീളവും ഉയരവും 50 സെന്റിമീറ്റര്‍ ആയിരിക്കണം
- ബോക്സിന്റെ വശങ്ങള് മൂര്‍ച്ചയുള്ളതാവാന്‍ പാടില്ല
- ബോക്സിന്റെ വശങ്ങളില് റിഫ്ലക്ടര്‍ ഉണ്ടായിരിക്കണം
- -20 മീറ്റര്‍ അകലെ നിന്ന് വായിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം ബോക്സിലെ എഴുത്ത്
- ഫൈബര്‍ ഗ്ലാസില്‍ ആയിരിക്കണം ഫുഡ് ഡെലിവറി ബോക്സിന്റെ അടപ്പ്
- പിന്‍സീറ്റിലായിരിക്കണം ഡെലിവറി ബോക്സ് ഘടിപ്പിക്കേണ്ടത്
- വാഹനത്തിന്റെ ഷ്വാസി നമ്പര്‍ ഡെലിവറി ബോക്സില്‍ രേഖപ്പെടുത്തിയിരിക്കണം. വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ പോലെ തന്നെയാണ് ഷ്വാസി നമ്പർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.