ഭക്ഷ്യബാങ്കിന്​ സത്​വ, മുഹൈസിന ശാഖകൾ വരുന്നു

ദുബൈ: യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ആഹ്വാനം ചെയ്​ത ദാനവർഷത്തി​​​െൻറ ഭാഗമായി യു.എ.ഇ ​വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും പ്രഖ്യാപിച്ച യു.എ.ഇ ഭക്ഷ്യബാങ്കിന്​ സ്​ഥിരം സ്​​േപാൺസർഷിപ്പുമായി ഇൗസാ സാലിഹ്​ അൽ ഗുർഗ്​ ചാരിറ്റി ഫൗണ്ടേഷൻ. ഫൗണ്ടേഷൻ അധ്യക്ഷൻ ഡോ. ​റജാ ഇൗസാ സാലിഹ്​ അൽ ഗുർഗും ദുബൈ നഗരസഭാ ഡയറക്​ടർ ജനറലും ഭക്ഷ്യ ബാങ്ക്​  ഉപാധ്യക്ഷനുമായ ഹുസൈൻ നാസർ ലൂത്തയും ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പുവെച്ചു.  സത്​വ, മുഹൈസിന എന്നിവിടങ്ങളിലെ ബാങ്ക്​ ശാഖകളുടെ സ്​ഥാപനത്തിനും നടത്തിപ്പിനുമുള്ള പ്രവർത്തനങ്ങൾ ഗുർഗ്​ ഫൗണ്ടേഷൻ നിർവഹിക്കും. വിശക്കുന്നവർക്ക്​ ഭക്ഷണം ഉറപ്പാക്കാനും ഭക്ഷണം പാഴാവുന്നത്​ തടയുന്നതിനും ലക്ഷ്യമിടുന്ന ബാങ്കി​​​െൻറ ​പ്രവർത്തനം കൂടുതൽ ജീവകാരുണ്യ^സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ശക്​തമാക്കുമെന്ന്​ നാസർ ലൂത്ത പറഞ്ഞു.         

News Summary - food bank uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.