ഷാര്‍ജ: ബുത്തീന തീപിടിത്തത്തില്‍ മരണം ആറായി. പുക ശ്വസിച്ച് അവശയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഡാനി വീട്ടമ്മ സല്‍മ ബാവകീര്‍ (39) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. ഒന്‍പത് ദിവസത്തെ ചികിത്സക്കൊടുവിലായിരുന്നു മരണം. ആസ്തമ രോഗിയായ സല്‍മയെ അത്യാസന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൊറോക്കന്‍ വംശജയും ഷാര്‍ജ ലേഡീസ് ക്ളബിലെ ജീവനക്കാരിയുമായ സന (38)യും അവരുടെ നാലും ആറും വയസുള്ള കുട്ടികള്‍, ഉത്തര്‍പ്രദേശ് സ്വദേശിയും ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ സീര്‍ കമ്പനിയിലെ ജീവനക്കാരനുമായ ജിതേന്ദ്ര പാണ്ടെ (35), പാകിസ്താനി സ്വദേശിയും ഷാര്‍ജയിലെ ബാങ്കിലെ ജീവനക്കാരിയുമായ ഗസല്‍ (40) എന്നിവര്‍ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. നാല് നിലകളുള്ള കെട്ടിടത്തിെൻറ ഒന്നാം നിലയിലെ ഒരു ഫ്ളാറ്റിലെ എ.സിയില്‍ നിന്ന് പടര്‍ന്ന തീയും പുകയുമാണ് വില്ലനായത്. പുകശ്വസിച്ച് അവശരായ 16 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. എട്ട് സിവില്‍ ഡിഫന്‍സ്-, പൊലീസ് ഉദ്യോഗസ്ഥരും പുകശ്വസിച്ച് അവശരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.