Posted On
date_range Updated On
date_range ഷാർജയിലെ വ്യവസായ മേഖലയിൽ തീപിടിത്തം
ഷാർജ: എമിറേറ്റിലെ വ്യവസായ മേഖലയിൽ തീപിടിത്തം. അൽഖാൻ പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടിത്ത സ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ ചിത്രങ്ങൾ ചില നിവാസികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തീപിടിത്തവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ആഴ്ചയിലും വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.