അബൂദബി: അല്‍ ഷഹാമയിലെ താമസമേഖലയിലെ കെട്ടിടത്തിന് തീപിടിച്ചു. അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി തീയണച്ചു. ചൊവ്വ വൈകീട്ടാണ് സംഭവം. വിവരമറിഞ്ഞയുടന്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി അഗ്നിബാധ അണക്കാനായെന്ന് അതോറിറ്റി എക്സില്‍ അറിയിച്ചു. തീപിടിത്ത കാരണം ഇതുവരെ നിര്ണയിക്കാനായിട്ടില്ലെന്നു വ്യക്തമാക്കിയ അധികൃതര്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള അറിയിപ്പുകളെ മാത്രമേ ആശ്രയിക്കാവൂ എന്ന് പൊതുജനങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്തു. തീപിടിത്തത്തിനു കാരണമായേക്കാവുന്ന നടപടികളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഉപദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.