ദുബൈ: ദുബൈ മറീനയിലെ ബരസ്തി ബീച്ച് ബാറിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമാക്കിയതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഹോട്ടൽ അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഹോട്ടൽ അധികൃതർ പങ്കുവെച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഹോട്ടലിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ബീച്ച് ഭാഗത്തെ നീന്തൽക്കുളവും അടിച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലിന്റെ പ്രവർത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും സമ്മർ ടെന്റുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നതായും പ്രസ്താവനയിൽ ഹോട്ടൽ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.