കുറ്റ്യാടി ചെറിയ കുമ്പളം യു.എ.ഇ കൂട്ടായ്മ കുടുംബസംഗമം ഒരുമിച്ചു കൂടിയവർ
Posted On
date_range Updated On
date_range കുറ്റ്യാടി ചെറിയകുമ്പളം യു.എ.ഇ കൂട്ടായ്മ കുടുംബസംഗമം
ഉമ്മുൽ ഖുവൈൻ: കുറ്റ്യാടി ചെറിയകുമ്പളം യു.എ.ഇ കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു. ഈ മാസം ഒന്നിന് വൈകീട്ട് ഏഴിന് റാസൽ ഖൈമയിലെ ഫാം ഹൗസിൽ നടന്ന പ്രോഗ്രാമിൽ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽനിന്ന് 120 പേർ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങിൽ ഹിഷാം മൈലിശേരി സ്വാഗതം പറഞ്ഞു.
മജീദ് മാന്യേരിക്കൽ, ദിജിൽ ബാലൻ, നസീർ ആനേരി, കെ.ഇ. ആരിഫ് എന്നിവർ ആശംസകൾ അറിയിച്ചു. പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.