അബൂദബി: വിവിധ രോഗങ്ങൾ പെെട്ടന്ന് സുഖപ്പെടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന സ ംഘം അബൂദബിയിലും രംഗത്ത്. ദുബൈ ദേര^നായിഫ് മാർക്കറ്റുകളിൽ നടത്തി വരുന്ന തട്ടിപ്പു ര ീതി തന്നെയാണ് ഇവിടെയും.
ശരീര പ്രകൃതി നോക്കിയാണ് ഇവർ ആളുകളെ സമീപിക്കുന്നത്. കണ്ണടധാരികളെ കണ്ടാൽ സമ്പൂർണ കാഴ്ചശക്തി തിരിച്ചുകിട്ടുന്ന മരുന്നുണ്ടെന്നും ആ മരുന്ന് ഉപയോഗിച്ചിട്ടാണ് താൻ കണ്ണട ഉപേക്ഷിച്ചതെന്നും വിശ്വസിപ്പിക്കുകയാണ് പതിവ്. മുഖത്തെ പാടുകൾ, മുടി കൊഴിച്ചിൽ തുടങ്ങിയവക്ക് മരുന്നുണ്ടെന്ന് പറഞ്ഞും ആളുകളെ വശീകരിക്കും.
ശേഷം അബൂദബി മദീന സായിദിലെ ഒരു കടയിലേക്കാണ് എത്തിക്കുന്നത്. വൻ തുകക്കുള്ള വിവിധ പൊടികളാണ് ഹെർബൽ ഒൗഷധം എന്ന പേരിൽ ഇവിടെനിന്ന് നൽകുന്നത്.
കഴിഞ്ഞ ദിവസം ചാവക്കാട്ടുകാരനായ ഒരാളോട് കുടവയറ് കുറയാൻ മരുന്നുണ്ടെന്നും പറഞ്ഞ് ഇതേ കടയിലേക്ക് എത്തിച്ചു. എന്നാൽ, വില കേട്ട ഇദ്ദേഹം മരുന്ന് വാങ്ങാതെ മടങ്ങുകയായിരുന്നു. കണ്ണടധാരിയായ കണ്ണൂർ സ്വദേശിയെയും ഇതേ കടയിലെത്തിച്ച് ‘മരുന്ന്’ നൽകിയിരുന്നു. 600ലധികം ദിർഹമാണ് ഇയാളോട് വിലയായി ആവശ്യപ്പെട്ടത്. എന്നാൽ, മുഴുവൻ തുകയും എടുക്കാനില്ലാത്തതിനാൽ കുറച്ച് പണം വാങ്ങി ബാക്കി പിന്നെ നൽകിയാൽ മതിയെന്ന് കടക്കാരൻ അറിയിക്കുകയായിരുന്നു. ഹിന്ദി സംസാരിക്കുന്നയാളാണ് ആളുകളെ കടയിലേക്ക് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.