ദുബൈ: അപരിചിതരായവരുടെ സൗഹൃദാഭ്യർത്ഥനകൾ സ്വീകരിക്കുന്നതിൽ സൂക്ഷമത പുലർത്തണമെന്ന് പൊലീസ്. ഫോണിലോ സാമൂഹിക മാധ്യമങ്ങളുടെ അകൗണ്ടുകളിലോ സൂക്ഷിക്കുന്ന സ്വകാര്യ ചിത്രങ്ങളും മറ്റും ചോർത്തി ബ്ലാക്മെയിൽ ചെയ്യുന്ന സംഭവങ്ങൾ പെരുകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇൗ വർഷം ഇത്തരത്തിലുള്ള 80 കേസുകൾ അന്വേഷിച്ചിട്ടുണ്ട്. ജനുവരി മുതൽ ഒക്ടോബർ വരെ 83 കേസുകൾ ഉണ്ടായി. 2016 ൽ 87 ഉം 2015 ൽ 80 ഉം 2014 ൽ 66 കേസുകളും ഉണ്ടായി. ഇത്തരം സംഭവങ്ങളിൽ ഇരകളാക്കപ്പെടുന്നത് 26 നും 36 നും ഇടക്ക് പ്രായമുള്ളവരാണ്. ഇൗ സാഹചര്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ബോധവൽക്കരണ പ്രചാരണം നടത്തുകയാണ് പൊലീസ്. ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയും ക്ലാസുകളും ചെറിയ വീഡിയോകളുമായി രംഗത്തുണ്ട്. അപരിചിതരുടെ സൗഹൃദ വലയത്തിലായ കൗമാരക്കാരും തട്ടിപ്പിൽ പെട്ടിട്ടുണ്ടെന്ന് സി.െഎ.ഡി. ഡെപ്യുട്ടി ഡയറക്ടർ ലഫ്റ്റനൻറ് കേണൽ മുഹമ്മദ് അഖീൽ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളിലേർപ്പെട്ട 20000 വെബ്സൈറ്റുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ അധികൃതർ പൂട്ടിച്ചത്.
ഭീഷണിപ്പെടുത്തി പണം തട്ടാന ആഗ്രഹിക്കുന്നവർ കുടുതലും പുരുഷൻമാരെയാണ് ഉന്നം വെക്കുന്നതെന്ന് സൈബർ ക്രൈം ഡിവിഷനിലെ മേജർ സൗദ് മുഹമ്മദ് അല ഖാലിദി പറഞ്ഞു. യു.എ.ഇയിലെ സർവകലാശാല അധ്യാപികയുടെ ഫേസ്ബുക്കിൽ നിന്ന് ചിത്രം മോഷ്ടിച്ച് മന്ത്രവാദം പ്രോൽസാഹിപ്പിക്കുന്ന ഫേസ്ബുക്ക്പേജ് തുടങ്ങിയെന്ന പരാതിയും പൊലീസിന് കിട്ടിയിരുന്നു. ഇൻറർനെറ്റിലൂടെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ പണം നൽകരുതെന്നും ഉടൻ പൊലീസിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. യു.എ.ഇയിലെ നിയമം അനുസരിച്ച് 10 വർഷം തടവ് കിട്ടാവുന്ന കുറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.