കണ്ണുകൾക്കു വേണം കരുതൽ

നോമ്പുകാലം ശരീരത്തെ നന്നായി തളർത്തും. ആത്​മീയ ഉൗർജത്തിൽ നിന്നു ലഭിക്കുന്ന സൗഖ്യമാണ്​ ആ ക്ഷീണവും തളർച്ചയും അറിയാതെ നിങ്ങളെ നിലനിർത്തുന്നത്​. ആവുംവിധമെല്ലാം ശരീരം സംരക്ഷിക്കാൻ ഒാരോരുത്തരും ശ്രദ്ധിക്കുക തന്നെ വേണം. തളർച്ച ഏറ്റവുമധികം ബാധിക്കുന്ന അവയവമാണ്​ കണ്ണുകൾ. ഉറക്കം കുറവായിരിക്കും പലർക്കും.

ഖുർആനും മറ്റു ഗ്രന്​ഥങ്ങളും വായിക്കാനും ഏറെ സമയം ചെലവിടുന്നുണ്ടാവും. ബാക്കി കിട്ടുന്ന സമയം കണ്ണുകളെ അൽപമെങ്കിലും വിശ്രമിക്കാൻ അനുവദിക്കണം.  ​െമാബൈൽ സ്​ക്രീനിലെ കുഞ്ഞക്ഷരങ്ങളുമായുള്ള സമ്പർക്കം നിയന്ത്രിക്കുക തന്നെ വേണം. കിടക്കുന്ന നേരം ഫോൺ സുരക്ഷിതമായ അകലത്തിലേക്ക്​ മാറ്റി വെക്കുക. കമ്പ്യുട്ടറിൽ നോക്കിയിരുന്ന്​ ഏറെ നേരം ​േജാലി ചെയ്യുന്നവർ ഇടക്ക്​ കണ്ണുകൾ അടച്ചുപിടിച്ച്​ വിശ്രമം നൽകണം.

Tags:    
News Summary - eye protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.