എക്​സ്​പോ ഇന്ത്യൻ പവലിയനിൽ സന്ദർശകർ ആറുലക്ഷം കടന്നു

ദുബൈ: എക്​സ്​പോ 2020 ദുബൈയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം ആറുലക്ഷം കടന്നു. ഒക്​ടോബർ ഒന്നിന്​ തുടങ്ങിയ പ്രദർശനം 83 ദിവസം പിന്നിട്ടപ്പോഴാണ്​ ഇത്രയും സന്ദർശകരെത്തിയത്​. ഇന്ത്യൻ വാണിജ്യ-വ്യവസായ വകുപ്പ്​ മന്ത്രി പിയൂഷ്​ ഗോയാലാണ്​ ട്വിറ്ററിലൂടെ സന്ദർശകരുടെ എണ്ണം ആറുലക്ഷം കടന്നത്​ അറിയിച്ചത്​.

എക്‌സ്‌പോയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പവലിയനുകളിൽ ഒന്നാണ് ഇന്ത്യയുടേതെന്ന്​ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്​ജയ്​ സുധീർ പ്രതികരിച്ചു. ബിസിനസ് അവസരങ്ങളും സാംസ്​കാരിക പൈതൃകവും വിജയകരമായി പ്രദർശിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Expo Indian Pavilion has over six lakh visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.