പ്രവാസിയുടെ പഴ്​സ്​ നഷ്ടപ്പെട്ടു

ദു​ബൈ: മ​ല​യാ​ളി​യാ​യ പ്ര​വാ​സി യു​വാ​വി​ന്‍റെ പ​ഴ്​​സ്​ ന​ഷ്ട​പ്പെ​ട്ടു. കാ​സ​ർ​കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ കു​ഞ്ഞി​യു​ടെ പ​ഴ്​​സാ​ണ്​ ന​ഷ്ട​​പ്പെ​ട്ട​ത്. ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ പ​ഴ്​​സി​ലാ​യി​രു​ന്നു. അ​ജ്​​മാ​നി​ൽ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ്​ കു​ഞ്ഞി ഈ ​മാ​സം എ​ട്ടാം തീ​യ​തി രാ​ത്രി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ​നി​ന്ന്​ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി​യ​ശേ​ഷം തി​രി​കെ റൂ​മി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ പ​ഴ്​​സ്​ ന​ഷ്ട​മാ​യ വി​വ​രം അ​റി​യു​ന്ന​ത്. യാ​​ത്ര​ക്കി​ടെ അ​ജ്​​മാ​ൻ നു​ഐ​മി​യ​യി​ൽ ഒ​രു ക​ഫ്​​റ്റീ​രി​യ​യു​ടെ വ​ല​തു​ ഭാ​ഗ​ത്ത്​ വാ​ഹ​നം നി​ർ​ത്തി​യ​ശേ​ഷം ഭ​ക്ഷ​ണം വാ​ങ്ങി​യാ​ണ്​ മ​ട​ങ്ങി​യ​ത്. റൂ​മി​ന്​ സ​മീ​പ​ത്തെ ബാ​ബു​ൽ ഇ​മാ​ൻ ഫാ​ർ​മ​സി​യു​ടെ വ​ല​തു ഭാ​ഗ​ത്തെ ക​ച്ച​യി​ൽ നി​ർ​ത്തി​യാ​ണ്​ സാ​ധ​ന​ങ്ങ​ൾ റൂ​മി​ലേ​ക്ക്​ എ​ടു​ത്തു​വെ​ച്ച​ത്. ഈ ​സ​മ​യം ഡോ​റു​ക​ൾ തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന്​ മു​ഹ​മ്മ​ദ്​ കു​ഞ്ഞി പ​റ​യു​ന്നു. ഇ​വി​ടെ വെ​ച്ചാ​ണ്​ പ​ഴ്​​സ്​ ന​ഷ്ട​മാ​യ​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ക​ണ്ടു​കി​ട്ടു​ന്ന​വ​ർ +971 50 691 6713 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - Expatriate's wallet lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.