വി​പി​ൻ

ക്രിക്കറ്റ് കളി​ക്കിടെ പ്രവാസി യുവാവ്​ കുഴഞ്ഞുവീണു മരിച്ചു

അ​ബൂ​ദ​ബി: ക്രി​ക്ക​റ്റ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​ബൂ​ദ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ണ്ണൂ​ർ ഏ​ച്ചൂ​ർ സ്വ​ദേ​ശി ചാ​ല​ക്ക​ണ്ടി പ​റ​മ്പി​ൽ വി​പി​ൻ (39) ആ​ണ് മ​രി​ച്ച​ത്. ജെ​മി​നി ബി​ൽ​ഡി​ങ് മെ​റ്റീ​രി​യ​ൽ​സി​ന്‍റെ അ​ജ്മാ​ൻ ശാ​ഖ​യി​ൽ കൗ​ണ്ട​ർ സെ​യി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ആ​യി​രു​ന്നു. ക​മ്പ​നി ജീ​വ​ന​ക്കാ​ർ ത​മ്മി​ലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നാ​യി അ​ബൂ​ദ​ബി​യി​ൽ എ​ത്തി​യ​താ​ണ് വി​പി​ൻ. ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ച്ചൂ​ർ ബാ​ല​ന്‍റെ​യും യ​ശോ​ധ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ ആ​തി​ര​യും മ​ക​ൾ‍ വാ​മി​ക​യും യു.​എ.​ഇ​യി​ൽ എ​ത്തി​യി​ട്ട് ഒ​രു മാ​സ​മേ ആ​യി​ട്ടു​ള്ളൂ. സം​സ്കാ​രം പി​ന്നീ​ട് നാ​ട്ടി​ൽ.

Tags:    
News Summary - Expatriate youth collapsed and died while playing cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.