ഒലീവിയയുടെ ‘അന്തിച്ചോപ്പിലെ കല്ലുമാലകൾ’ കവിത സമാഹാരം ഒലീവിയയുടെ മാതാവ് ഫാത്തിമ ബീവിക്ക് നൽകി കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range കവിത സമാഹാരവുമായി പ്രവാസി സംരംഭക
ദുബൈ: പ്രവാസി സംരംഭകയായ കൊല്ലം അമ്പലംകുന്ന് സ്വദേശി ഒലീവിയയുടെ (ഷംന) 'അന്തിച്ചോപ്പിലെ കല്ലുമാലകൾ' കവിതസമാഹാരം പ്രകാശനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാറിൽനിന്ന് ഒലീവിയയുടെ മാതാവ് ഫാത്തിമ ബീവി പുസ്തകം സ്വീകരിച്ചു.
അജ്മാൻ സനായയിൽ അയ്ഫെർ സൂപ്പർ മാർക്കറ്റ് നടത്തുന്ന ഷംനക്ക് നാട്ടിൽ കശുവണ്ടി ബിസിനസുമുണ്ട്. ചടങ്ങിൽ അബ്ബാസ് കിനാവ് അധ്യക്ഷത വഹിച്ചു. ഡോ. സി. ഉണ്ണികൃഷ്ണൻ, ബാബു പാക്കനാർ, സലാം പനച്ചമൂട്, ബീന സജീവ്, ഫേബ കൊല്ലം, ടി.ആർ. ഷിബു, എസ്.ആർ. മണിണ്ഠൻ, കാശിനാഥൻ, കെ.എസ്. ഗിരി, എം.ജി സുനിൽ കുമാർ, രവി കൊല്ലംവിള, സുനു ഓട്ടുമല, ഷൈമ എന്നിവർ സംസാരിച്ചു. കവിയരങ്ങും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.