??????? ????????????? ?????? ??????? ??????????????????????? ??.?.?.??????????? ???????????? ?????? ??????? ????????? ?????????? ??????.

യു.എ.ഇ.എക്സ്ചേഞ്ചും അബൂദബി ഗ്ലോബൽ മാർക്കറ്റും സാ​േങ്കതിക സഹകരണ കരാർ ഒപ്പുവെച്ചു

അബൂദബി: ലോകപ്രശസ്തമായ പണമടവ്​, പണവിനിമയ ബ്രാൻഡ്​ ആയ യു.എ.ഇ.എക്സ്ചേഞ്ചും അന്താരാഷ്​ട്ര ധനകാര്യ കേന്ദ്രമായ അബൂദബി ഗ്ലോബൽ മാർക്കറ്റും തമ്മിൽ ഫിൻടെക്ക് ഇക്കോ സിസ്​റ്റത്തിനു വേണ്ടി കരാറൊപ്പിട്ടു. യു.എ.ഇ.യിലെ റെമിറ്റൻസ്, ഫോറിൻ എക്സ്ചേഞ്ച്, പെയ്‌മെന്റ് സൊലൂഷൻസ് മേഖലയിൽ കൂടുതൽ ഫലപ്രദമായ ധന സാ​േങ്കതിക  സംവിധാനങ്ങൾ രൂപപ്പെടുത്താനും മെച്ചപ്പെടുത്താനും വ്യാപകമാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ധാരണാപത്രത്തിൽ യു.എ.ഇ.എക്സ്ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാടും അബൂദബി ഗ്ലോബൽ മാർക്കറ്റി​​െൻറ ധനകാര്യ സേവന നിയന്ത്രണ അതോറിറ്റി സി.ഇ.ഒ. റിച്ചാർഡ് ടെങുമാണ് ഒപ്പുവെച്ചത്. ഇതനുസരിച്ച് എ.ഡി.ജി.എമി​​െൻറ റെഗുലേറ്ററി ലബോറട്ടറി, റെഗ് ലാബിന്​ കീഴിലുള്ള ഫിൻ ടെക്ക് പങ്കാളികളുമായിട്ടാവും യു.എ.ഇ.എക്സ്ചേഞ്ച് സഹകരിച്ചു പ്രവർത്തിക്കുക. 

ആഗോള ബ്രാൻഡ് എന്ന നിലയിലുള്ള തങ്ങളുടെ അനുഭവസമ്പത്തും വിജയ മാതൃകകളും യു.എ.ഇയിലെ മണി എക്സ്ചേഞ്ച് സേവനമേഖലയിൽ മറ്റുള്ളവർക്കു കൂടി പ്രയോജനപ്പെടുത്താവുന്ന നല്ലൊരു അവസരമാണ് അബൂദബി ഗ്ലോബൽ മാർക്കറ്റ് എന്ന ഉന്നത സ്ഥാപനവുമായി കൈകോർക്കുന്നതിലൂടെ സാധ്യമാവുകയെന്ന് പ്രമോദ് മങ്ങാട് അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ അപാരസാധ്യതകൾ പണമിടപാട് രംഗത്ത് പ്രയോജനപ്പെടുത്തുമ്പോൾ തന്നെ, അധികൃതമായ രീതിയിൽ പൂർണമായും നിയമവിധേയമാക്കുന്നതിനുള്ള പരിശീലനവും സൗകര്യങ്ങളും എല്ലാ സംരംഭകരിലും ഉപയോക്താക്കളിലും എത്തിക്കാനുള്ള ശ്രമവും ഇതിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ നിന്ന് വളർന്നു വികസിച്ച യു.എ.ഇഎക്സ്ചേഞ്ച് കൈവരിച്ച നേട്ടങ്ങളും വൈദഗ്ധ്യവും രാജ്യത്തെ  സംരംഭകരംഗത്ത് ഉപയോഗപ്പെടുത്തുക വഴി കുറ്റമറ്റ ഫിൻടെക്ക് സൗകര്യങ്ങളിലൂടെ മികവി​​െൻറയും സ്ഥിരതയുടെയും പുതിയൊരു അധ്യായം കുറിക്കാനാവുമെന്ന് റിച്ചാർഡ് ടെങ്​ പ്രതികരിച്ചു.  

Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.