ദു​ബൈ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ശി​ൽ​പ​ശാ​ല

ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: എ​ത്തി​ക്ക​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റി​ലൂ​ടെ ഷെ​യ​ർ മാ​ർ​ക്ക​റ്റി​ലും മ്യൂ​ച്ച​ൽ ഫ​ണ്ടി​ലും നി​ക്ഷേ​പം ന​ട​ത്തി പ്ര​വാ​സി​ക​ൾ സു​ര​ക്ഷി​ത​മാ​യി സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘സേ​വ്​ ആ​ൻ അ​വേ​ർ​ണ​സ്​ ഓ​ൺ എ​ത്തി​ക്ക​ൽ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ദു​ബൈ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ശി​ൽ​പ​ശാ​ല ന​ട​ത്തി.

പ്ര​മു​ഖ എ​ത്തി​ക്ക​ൽ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ വി​ദ​ഗ്ധ​ൻ ജൗ​ഹ​ർ കു​നി​യി​ൽ നേ​തൃ​ത്വം ന​ൽ​കി. ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി ദു​ബൈ കെ.​എം.​സി.​സി വൈ​സ് പ്ര​ഡി​ഡ​ന്‍റ്​ കെ.​പി.​എ. സ​ലാം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ദു​ബൈ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി പി.​വി. നാ​സ​ർ, മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ശി​ഹാ​ബ് ഇ​രു​വേ​റ്റി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് കാ​ല​ടി ജൗ​ഹ​ർ കു​നി​യി​ലി​ന് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വ​നി​ത വി​ങ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സീ​ന​ത്ത് ടീ​ച്ച​ർ​ക്കു​ള്ള ഉ​പ​ഹാ​രം മ​ല​പ്പു​റം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. നൗ​ഫ​ൽ സ​മ​ർ​പ്പി​ച്ചു. യൂ​നു​സ് കാ​വ​നൂ​ർ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി ഏ​റ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ​യ്യി​ദ് അ​ൽ​ത്താ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു, ട്ര​ഷ​റ​ർ ഫൈ​സ​ൽ കു​നി​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Ethical Investment Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.