Posted On
date_range Updated On
date_range ഉപയോഗശൂന്യമായ മാംസം വിറ്റ സ്ഥാപനം അടച്ചുപൂട്ടി
അബൂദബി: ഉപയോഗശൂന്യമായ മാംസം വിറ്റ സ്ഥാപനം അബൂദബിയില്‍ അടച്ചുപൂട്ടി. റമദാനോടനുബന്ധിച്ച് ഭക്ഷ്യ വിപണികളിലെ പരിശോധന കര്‍ശനമാക്കിയ അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് (അദാഫ്സ) നിയമലംഘനം കണ്ടെത്തിയത്. വഫ്ര മീറ്റ് കാറ്ററിങ് എന്ന സ്ഥാപനമാണ് സംഭവത്തിൽ അടച്ചുപൂട്ടിയത്.
മുമ്പ് നടത്തിയ മൂന്നു പരിശോധനകളിലും നിയമലംഘനം കണ്ടെത്തിയതോടെ വ്യാപാരശാലക്ക് താക്കീത് നല്‍കിയിരുന്നു. ഉപയോഗശൂന്യമായ മാംസമായിരുന്നു കടയില്‍ വില്പനക്ക് വെച്ചിരുന്നതെന്ന് പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.