ദുബൈ: ഏറ്റവും വലിയ കമ്പനികളുടെ ആഡംബര നൗകകൾ ഗൾഫിലും ഇന്ത്യയിലും എത്തിക്കാനായി ഏരീസ് മറൈനുമായി കരാറിലെത്തി എംപയർ മറൈൻ ഗ്രൂപ്. ഇത്തവണത്തെ ദുബൈ ബോട്ട് ഷോയിൽ നടന്ന ചടങ്ങിലാണ് എംപയർ മറൈൻ സ്ഥാപക ചെയർമാൻ സി.കെ. ഹുസൈനും ഏരീസ് ഗ്രൂപ് ചെയർമാൻ ഡോ. സോഹൻ റോയിയും കരാറിലൊപ്പുവെച്ചത്.
മിയാമി ഇന്റർനാഷനൽ ബോട്ട് ഷോ, ലോകത്തിലെ ഏറ്റവും വലിയ ആംലെ ഫ്ലോസ്റ്റർഡാം മെറ്റ്സ് ഷോ, ജർമനിയിലെ ഡസ്സൽ ഡഫ് ബോട്ട് ഷോ, അമേരിക്കയിലെ ഫോർട്ട് ലോറിഡയിലെ ബോട്ട് ഷോകളിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ കമ്പനിയാണ് എംപയർ മറൈൻ. വരാനിരിക്കുന്ന എക്സിബിഷനുകളിൽ രണ്ടു കമ്പനികളും ചേർന്നുള്ള കൺസോർട്യമാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നതെന്ന് എം.ഡി അജ്മൽ ഹുസൈൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
തൃശൂർ പുത്തൻചിറ സ്വദേശി സി.കെ. ഹുസൈൻ നേതൃത്വം നൽകുന്ന എംപയർ മറൈൻ ആഡംബര നൗകകളുടെ വിപണിയിൽ സജീവ സാന്നിധ്യമാണ്. യു.എസിലെയും യൂറോപ്പിലെയും ആസ്ട്രേലിയയിലെയും പ്രമുഖ ബ്രാൻഡുകളുടെ ഗൾഫ് വിതരണം എംപയർ മറൈനാണ് ചെയ്യുന്നത്. യു.എസിലെയും ബ്രസീലിലെയും ഹോളണ്ടിലെയും ഇറ്റലിയിലെയും സ്പെയിനിലെയും ആഡംബര ബോട്ട് നിർമാതാക്കളുമായി സഹകരിച്ച് കേരളത്തിൽ കൊച്ചിയിൽ ഒരു ബോട്ട് നിർമാണശാലയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും വാർത്തക്കുറിപ്പിൽ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.