Posted On
date_range Updated On
date_range എംബസി സേവനങ്ങൾ തടസ്സപ്പെടും
അബൂദബി: പാസ്പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ ഈമാസം 22 വരെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിലും ബി.എൽ.എസ് കേന്ദ്രങ്ങളിലും പാസ്പോർട്ട് സർവിസുകൾ മുടങ്ങും. ബി.എൽ.എസ് കേന്ദ്രങ്ങൾ നൽകിയ അപ്പോയിന്റ്മെന്റുകൾ ഈമാസം 23 മുതൽ 27 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നൽകും. മറ്റു കോൺസുലാർ സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ലെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.