?????????? ???????

അര നൂറ്റാണ്ടി​െൻറ വെള്ളിത്തിര അഴിച്ച്​ എൽഡൊറാഡോ

അബൂദബി: അബൂദബിയിലെ ചലച്ചിത്ര പ്രേമികളുടെ വികാരമായിരുന്ന എൽഡൊറാഡോ തിയറ്റർ ഒാർമയാവുന്നു. 47 വർഷം വർണക്കാഴ്​ചകളൊരുക്കിയും കഥക്കൂട്ടുകളുടെ ചരടഴിച്ചും തീപ്പൊരി ഡയലോഗുകളും സുന്ദരമായ ഗാനങ്ങളും കേൾപ്പിച്ചും പ്രവാസി പ്രേക്ഷക ഹൃദയങ്ങളിൽ സ്​ഥാനം പിടിച്ചിരുന്ന ഇൗ കൊട്ടകയിൽ ആരവമൊഴിഞ്ഞിരിക്കുന്നു. മലയാള ചലച്ചിത്രമായ ‘വില്ലൻ’ ആയിരുന്നു ഇവിടെ അവസാനമായി പ്രദർശിപ്പിച്ചത്​. നവംബർ നാലിന്​ രാത്രി 10.30ന്​ ആയിരുന്നു ഒടുവിലത്തെ ഷോ. കെട്ടിടത്തി​​െൻറ ഉടമ മരിച്ചതും അദ്ദേഹം തിയറ്റർ നടത്തിപ്പ്​ അവകാശം ആർക്കും കൈമാറാതിരുന്നതുമാണ്​ ഇവിടുത്തെ ചലച്ചിത്ര കാ​ഴ്​ചകൾ അവസാനിക്കാൻ കാരണം. 1970 നവംബർ 22നായിരുന്നു പൊതുജനങ്ങൾക്കായി അബൂദബി ഇലക്​ട്ര സ്​ട്രീറ്റിൽ എൽഡൊറാഡോ തിയറ്റർ തുറന്നത്​. ലെബനാനുകാരനായ ആതിഫ്​ കറാമായിരുന്നു ഉടമ. ആദ്യ കാലത്ത്​ ഇംഗ്ലീഷ്​ സിനിമകളായിരുന്നു ഇവിടെ പ്രദർശിപ്പിച്ചിരുന്നത്​. ഒരാഴ്​ചയിൽ രണ്ടോ മൂന്നോ ഇംഗ്ലീഷ്​ സിനിമകൾ. 1985ൽ തിയറ്റർ പൊളിച്ചുമാറ്റി അതേ സ്​ഥലത്ത്​ പുതിയത്​ നിർമിച്ചു. പിന്നീട്​ ഇംഗ്ലീഷ്​ ചലച്ചിത്രങ്ങ​േളാടൊപ്പം ബോളിവുഡ്​ സിനിമകളും പ്രദർശിപ്പിക്കാൻ തുടങ്ങി. ഇതോടെ വൻ ജനക്കൂട്ടമാണ്​ തിയറ്ററിലെത്തിയതതെന്ന്​ എൽഡൊറാഡോ മാനേജറും മലയാളിയുമായ സുരീഷ്​ ഉഷശ്രീ ഒാർക്കുന്നു. 2000ത്തിൽ മൾട്ടിപ്ലക്​സ്​ തിയറ്ററുകളുടെ വ്യാപന​േത്താടെ എൽഡൊറാഡോ മലയാളം, തമിഴ്​ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.  ഷോപ്പിങ്​ മാളുകളോടനുബന്ധിച്ച്​ വിവിധ മൾട്ടി പ്ലക്​സ്​ തിയറ്റുകൾ വന്നെങ്കിലും എൽഡൊറാഡോയുടെ പൊലിമ ഒരിക്കലും കുറഞ്ഞില്ല. നാട്ടിലെ തിയറ്ററുകളുടെ അന്തരീക്ഷ ആസ്വാദനം കൂടിയായിരുന്നു മലയാളികൾ ഉൾ​െപ്പട്ട ഇന്ത്യക്കാരെ ഇവിടേക്ക്​ ആകർഷിച്ചത്​. 
Tags:    
News Summary - eldorado theatre uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.