Posted On
date_range Updated On
date_range ഷാർജയിൽ ട്രക്കിടിച്ച് വയോധിക മരിച്ചു
ഷാർജ: എമിറേറ്റിൽ മുനിസിപ്പാലിറ്റി ട്രക്കിടിച്ച് 73കാരിയായ സ്ത്രീ മരിച്ചു. മുനിസിപ്പാലിറ്റി ജീവനക്കാരൻ ട്രക്ക് സ്ത്രീയുള്ളത് അറിയാതെ പിറകിലേക്ക് എടുത്തതാണ് അപകടത്തിന് കാരണമായതെന്ന് ഷാർജ പൊലീസ് അറിയിച്ചു. അൽ സബ്ക പ്രദേശത്തെ സ്ത്രീയുടെ വീട്ടിലാണ് അപകടമുണ്ടായത്. കൊമോറോസ് സ്വദേശിയാണ് മരിച്ച സ്ത്രീ. അപകടം സംഭവിച്ചയുടൻ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. വാസിത് പൊലീസ് സ്റ്റേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.