ഇ.കെ.നായനാർ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ
മാർസ് ഫുജൈറ
ഫുജൈറ: കേരള മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാർഥം കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിച്ച പതിനൊന്നാമത് ഇ.കെ.നായനാർ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ലത്തീഫ് കണ്ണോര ഉദ്ഘാടനം ചെയ്തു. ഫുജൈറ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മാസ് ഷാർജയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി മാർസ് ഫുജൈറ ചാമ്പ്യന്മാരായി. എഫ്.സി റാസൽഖൈമ മൂന്നാം സ്ഥാനവും നൈറ്റ് എഫ്.സി ഫുജൈറ നാലാം സ്ഥാനവും നേടി.
മാസ് ഷാർജയുടെ നാസിദ് ടൂർണമെന്റിലെ മികച്ച താരമായി. മികച്ച ഗോൾ കീപ്പറായി മാർസ് ഫുജൈറയിലെ ഷഫീഖ്, പ്രതിരോധ നിരയിലെ മികച്ച താരമായി മാർസ് ഫുജൈറയുടെ അസീബ് എന്നിവരെ തെരഞ്ഞെടുത്തു. പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളുടെ മത്സരത്തിൽ ഐ.എസ്.സി സ്ട്രൈക്കേഴ്സ് ഫുജൈറ ജേതാക്കളായി. ദിബ്ബ ഡി.എസ്.എൽ ഫുട്ബാൾ അക്കാദമി രണ്ടാം സ്ഥാനം നേടി. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അഷറഫ് പിലാക്കൽ അധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ലോകകേരള സഭാംഗം ലെനിൻ ജി. കുഴിവേലി, റഫീഖ്, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി., പ്രസിഡന്റ് വിത്സൺ പട്ടാഴി, ട്രഷറർ ബൈജു രാഘവൻ, ഹഖ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നമിത പ്രമോദ്, രഞ്ജിനി മനോജ് എന്നിവർ പങ്കെടുത്തു. കൈരളി ഫുജൈറ യൂനിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ സ്വാഗതവും ടൂർണമെന്റ് സ്വാഗതസംഘം ജനറൽ കൺവീനർ നബീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.