Posted On
date_range Updated On
date_range ഈദുൽ ഫിത്ർ: മേയ് രണ്ടുമുതൽ സ്കൂളുകൾക്ക് അവധി
ദുബൈ: ഈദുൽ ഫിത്റിന് ദുബൈയിലെയും അബൂദബിയിലെയും സ്കൂളുകൾക്ക് മെയ് രണ്ട് മുതൽ ആറ് വരെ അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം വാരാന്ത്യ അവധി കൂടി വരുന്നതിനാൽ ഫലത്തിൽ ഏപ്രിൽ 30 മുതൽ മെയ് എട്ട് വരെ കുട്ടികൾക്ക് അവധി ലഭിക്കും. നേരത്തെ രാജ്യത്തെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മേയ് ആറുവരെ ഈദ് അവധി പ്രഖ്യാപിച്ചിരുന്നു. വാരാന്ത അവധികൾക്കുശേഷം ഒമ്പതിനാണ് ഓഫിസുകൾ പ്രവർത്തനം പുനരാരംഭിക്കുന്നത്. ഇതിന് സമാനമായ രീതിയിലാണ് സ്കൂളുകൾക്കും അവധി നൽകിയിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെയാണ് മന്ത്രാലയം അവധി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.