ഇൗദ്​ കാലത്ത്​ 10 ദിവസം ഇത്തിസലാത്തി​െൻറ സൗജന്യ വൈഫൈ

അബൂദബി: ഇൗദ്​ ആഘോഷവേളയിൽ കൂടുതൽ ആനന്ദം നൽകാൻ അതിവേഗ സൗജന്യ വൈഫൈ സേവനവുമായി ഇത്തിസലാത്തും. നാളെ മുതൽ ജൂലൈ ഒന്നു വരെ 10 ദിവസമാണ്​ ഇത്തിസലാത്ത്​ ഉപഭോക്​താക്കൾക്ക്​ പൊതുസ്​ഥലങ്ങളിൽ സൗജന്യ ഇൻറർനെറ്റ്​ നൽകുക. പാർക്കുകൾ, ബീച്ചുകൾ, വിമാനത്താവളം,മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം സേവനം ലഭിക്കുമെന്ന്​ സി.സി.ഒ ഖാലിദ്​ എൽഖൂലി അറിയിച്ചു. പൊതു സ്​ഥലങ്ങളിൽ ​ൈ​വഫൈ ഉപയോഗിക്കുന്നതിന്​ രജിസ്​റ്റർ ചെയ്യണം. ഉടനെ എസ്​.എം.എസ്​ ആയി പിൻ നമ്പർ ലഭിക്കും. ഇൗദ്​ കാല ആനുകൂല്യത്തിനു ശേഷം പരിമിതമായ സൗജന്യ സേവനവും പണം നൽകി ഉപയോഗിക്കാവുന്ന സൗകര്യവും ലഭ്യമാവും.

Tags:    
News Summary - eid offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.