ബലി പെരുന്നാൾ: പൊതുമേഖലക്ക്​ അഞ്ച്​ ദിവസം അവധി

ദുബൈ: രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ്. മേയ് 25 മുതൽ 29 വരെയാണ് സർക്കാർ സ്ഥാപനങ്ങൾക്ക് പെരുന്നാൾ അവധി. വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ കൂടി ചേരുമ്പോൾ ഷാർജ ഒഴികെയുള്ള എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ നീണ്ട അവധി ലഭിക്കും. ഷാർജയിൽ വെള്ളിയാഴ്ച കൂടി അവധി ആയതിനാൽ 10 ദിവസത്തെ അവധി ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് 26 മുതൽ 29 വരെ നാലു ദിവസമായിരിക്കും പെരുന്നാൾ അവധി.

അതേസമയം, ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് മേയ് 25 മുതൽ മേയ് 31 വരെ അവധി ലഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്‍റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു. പെരുന്നാൾ അവധി കഴിഞ്ഞ് ജൂൺ ഒന്നിന് ക്ലാസുകൾ പുനരാരംഭിക്കും. ജ്യോതിശാസ്ത്രം അനുസരിച്ച് മേയ് 17ന് മാസപ്പിറ ദൃശ്യമാകുകയും മേയ് 27ന് ബലി പെരുന്നാൾ ആകുമെന്നാണ് സൂചന. ദുബൈയിൽ പൊതുജനങ്ങൾക്ക് മാസപ്പിറ ദർശനത്തിനായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഇസ്ലാമിക് അഫേഴ്സ് ആക്ടിവിറ്റീസ് ഡിപാർട്ട്മെന്‍റിന്‍റെ നേതൃത്വത്തിൽ ജെബൽ നസ്വയിൽ വൈകിട്ട് അഞ്ചു മുതൽ സൂര്യാസ്തമയം വരെയാണ് മാസപ്പിറ ദർശനത്തിന് പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നത്.

ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം മേയ് 18 തിങ്കളാഴ്ച ദുൽഹജ്ജ് മാസം ആരംഭിക്കും. 26നായിരിക്കും അറഫ ദിനം. 

Tags:    
News Summary - Eid Al Adha: Five-day holiday for the public sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.