ആഘോഷങ്ങൾ സഹാനുഭൂതിയുടേതാകണം -അബ്​ദുസ്സലാം മോങ്ങം

ദുബൈ: ആഘോഷങ്ങള്‍ സഹാനുഭൂതിയുടേതാകണമെന്ന്​ മൗലവി അബ്​ദുസ്സലാം മോങ്ങം പ്രസ്താവിച്ചു.  സഹോദര്യവും പരസ്​പര ബന്ധവും കൈവിടാതെ മുന്നോട്ടുപോകാൻ മനഷ്യർക്കാകണം. ദുബൈ മതകാര്യവകുപ്പും ഇന്ത്യൻ ഇസ്‌ലാഹി സ​​​െൻററും സംയുക്തമായി ദുബൈ അൽഖൂസ് അൽമനാർ ഇസ്​ലാമിക് സ​​​െൻറർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പെരുന്നാൾ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിതലത്തിൽ ഒതുങ്ങിനിൽക്കുന്ന വെറും  അനുഭൂതിയല്ല പെരുന്നാൾ. സാമൂഹികതയും ഐക്യവും ഇതിൽ നിറഞ്ഞുനില്കുന്നു. മറ്റുള്ളവരുമായി പങ്കുവെക്കാത്ത സ്വകാര്യസന്തോഷത്തേക്കാൾ പൊതു സന്തോഷമാണ് മനസ്സിൽ ആഴത്തിൽ സ്വാധീനിക്കുക.പെരുന്നാൾ ദുഃഖിതരുടെയും രോഗികളുടെയും ദുരിതബാധിരതരുടെയും എല്ലാം മനസ്സിൽ സന്തോഷം ഉളവാക്കുന്നു. ചുറ്റുവട്ടത്തുനിന്നുമാണ് അത് അവർക്ക് ലഭ്യമാകുന്നത്. കൂട്ടായ സന്തോഷം വ്യക്തിപരമായ ദുഃഖങ്ങളെ അതിജയിക്കുന്നു. വ്യക്തിപരമായ സന്തോഷത്തിന് സമൂഹത്തി​​​​െൻറ വേദനകളെ മറികടക്കാനാവില്ല. 

വിശപ്പും ദാഹവും കാമവും നിയന്ത്രണ വിധേയമാക്കാനും ആസക്തികൾ എത്ര ശക്തമാണെങ്കിലും അവയെ അടിച്ചമർത്തി ഇച്​ഛകൾക്ക് മുകളിൽ മനുഷ്യത്വം എത്തിനിൽക്കുന്ന അവിസ്മരണീയ മുഹൂർത്തമാണ് പെരുന്നാൾ. മുസ്‍ലിംകള്‍ ദൈവമല്ലാതെ മറ്റൊന്നിനെ ഭയപ്പെടേണ്ടവരല്ല. മറ്റുള്ളവര്‍ മുസ്‍ലിംകളെയും ഇസ്‍ലാമിനെയും ഭയപ്പെടേണ്ടതില്ല.അത്തരംസാഹചര്യമാണ് ലോകത്ത് സൃഷ്​ടിക്കേണ്ടത്​. എന്നാല്‍, ഇന്ത്യയിലടക്കം ഇസ്‍ലാമികപ്രബോധകര്‍ വേട്ടയാടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. 

എല്ലാ ഋതുക്കളിലും ഇസ്‌ലാമിലെ ഈദ് മാറിമാറിവരുന്നു. ഈദുൽഫിത്ർ  റമദാൻ എന്ന മഹത്തായ അനുഗ്രഹത്തിനുള്ള നന്ദിയാണ്. പാപഭാരങ്ങളിൽനിന്ന് മുക്തമായി ദൈവ കാരുണ്യം ലഭ്യമാകുന്ന അസുലഭ അനുഭൂതി. ഈ മഹത്തായ അനുഗ്രഹം ലഭിച്ചതിനും അത് ഉപയോഗപ്പെടുത്താൻ സാധിച്ചതിനുമുള്ള ആഹ്ലാദമാണ് ഈദുൽ ഫിത്ർ.  ഉള്ളറിഞ്ഞു തക്ബീർ മുഴക്കുന്ന വിശ്വാസികൾക്ക് ഈ വികാരം മാത്രമാണുള്ളത്. ഈ തക്ബീർ തന്നെയാണ് പക്ഷികളും ജന്തു ജീവജാലങ്ങളും മുഴക്കുന്നത്. ഇതു ഭീകരതയല്ല സമാധാനവും നന്ദിയുമാണ്^അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തി​​​​െൻറ വിവിധ തുറകളിലുള്ള ആയിരങ്ങൾ ഈദ് ഗാഹിൽ പങ്കെടുത്തു.

Tags:    
News Summary - eid 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.