Posted On
date_range Updated On
date_range യു.എ.ഇയിൽ നേരിയ ഭൂചലനം
ദുബൈ: യു.എ.ഇയിലെ വടക്കൻ എമിറേറ്റായ ഉമ്മുൽ ഖുവൈനിൽ നേരിയ ഭൂചലനം. വെള്ളിയാഴ്ച രാത്രി 9.10നാണ് ഭൂകമ്പ മാപിനിയിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഉമ്മുൽ ഖുവൈനിലെ ഫലജ് അൽ മുഅല്ലയിലെ പടിഞ്ഞാറ് ഭാഗത്ത് ഭൂമിക്കടിയിൽ അഞ്ചു കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനമുണ്ടായതെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.
ഭൂമിക്കടിയിൽ വളരെ ആഴത്തിലായതിനാൽ ഭൂചലനം ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും നാശനഷ്ടങ്ങൾ ഒന്നുമില്ലെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.