ദുബൈ: അറബ് മേഖലയിലെ കോടിക്കണക്കിന് കുട്ടികൾക്ക് പ്രയോജനകരമായ ഇ ലേണിങ് പദ്ധതിക്ക് ദുബൈ തുടക്കമിട്ടു. യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ‘മദ്രസ’ എന്ന് പേരിട്ടിരിക്കുന്ന ഇ -ലേണിങ് സംവിധാനത്തിെൻറ ഉദ്ഘാടനം നിർവഹിച്ചത്. ആയിരത്തിലധികം സന്നദ്ധസേവകർ പരിഭാഷപ്പെടുത്തിയ പഠനസഹായകമായ 5000 വീഡിയോകളും ലേഖനങ്ങളും ഉൾക്കൊള്ളുന്ന www.madrasa.org എന്ന വെബ്സൈറ്റ് ഇതോടെ നിലവിൽ വന്നു.
കിൻഡർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെയുള്ള അഞ്ചു കോടി കുട്ടികൾക്ക് പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജനറൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് മികച്ച അടിത്തറയുണ്ടാക്കാൻ സഹായകമാവുന്ന രീതിയിലാണ് മദ്രസ ഒരുക്കിയിരിക്കുന്നത്.
‘‘ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പരിഗണന വിദ്യാഭ്യാസത്തിനാണെന്ന് താൻ വ്യക്തമാക്കിയിരുന്നു. മദ്രസ അതിെൻറ തുടക്കം മാത്രമാണ് ഉദ്ഘാടന വേളയിൽ ശൈഖ് മുഹമ്മദ് പറഞ്ഞു. പലതരത്തിലുള്ള മത്സരപരിപാടികളും വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ദിവസേന വിജയികളാവുന്നവർക്ക് ആയിരം ഡോളറാണ് സമ്മാനമായി നൽകുന്നത്. ആയിരം ദിവസം മത്സരം നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.