ദുബൈ നഗരസഭയില്‍ ഹലാല്‍ ലാബ്

ദുബൈ: സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഹലാല്‍ ചേരുവകള്‍ കൊണ്ട് ഉണ്ടാക്കിയതാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനങ്ങളുമായി ദുബൈ നഗരസഭയുടെ സെന്‍ട്രല്‍ ലബോറട്ടറിയില്‍ ഹലാല്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി.   
സോപ്പ്, ലിപ്സ്റ്റിക്, ക്രീമുകള്‍ തുടങ്ങിയവ ഇവിടെ പരിശോധനാ വിധേയമാക്കാം. പന്നിക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കുറ്റമറ്റ സംവിധാനം ലാബിലുണ്ട്. ഉപഭോക്താക്കള്‍, കച്ചവടക്കാര്‍, നിയന്ത്രണ സമിതികള്‍ എന്നിവക്ക് ഈ സേവനം ഏറെ ഗുണകരമാവും. എല്ലാ മേഖലയില്‍ നിന്നും ഏറ്റവും മികച്ച വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന, അതി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന ലാബ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സാധ്യമാക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും സദാ സജ്ജമാണെന്ന് സെന്‍ട്രല്‍ ലാബ് ഡയറക്ടര്‍ അമീന്‍ അഹ്മദ് വ്യക്തമാക്കി. 
 

News Summary - dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.