ദുബൈ: ലോകത്തിലാദ്യമായി മെട്രോ സ്റ്റേഷനുകളില്‍ ഇനി സ്മാര്‍ട്ട് മാളുകളും. ഇത്തിസലാത്തും ആര്‍.ടി.എയും ചേര്‍ന്ന് എ.ഡി.സി.ബി, ഡമാക്ക്, ഇന്‍റര്‍നെറ്റ് സിറ്റി, എമിറേറ്റ്സ് ടവര്‍ സ്റ്റേഷനുകളിലാണ് ഇപ്പോള്‍ മാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റേഷനുകളില്‍ സ്ഥാപിച്ച ഒമ്പതു ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ത്രിഡി സ്ക്രീനില്‍ നോക്കി ആവശ്യമുള്ള സാധനങ്ങള്‍ ക്ളിക്ക് ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ ഉപഭോക്താവ് നിര്‍ദേശിക്കുന്ന സമയത്തും സ്ഥലത്തും സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഭക്ഷണ വില്‍പന വിജയകരമായി പരീക്ഷിച്ചതിന്‍െറ പശ്ചാത്തലത്തിലാണ് പലചരക്ക് വസ്തുക്കള്‍ കൂടി വില്‍പ്പനക്ക് തയ്യാറാക്കിയത്. വൈകാതെ തുണിത്തരങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും സ്മാര്‍ട് മാളുകള്‍ വഴി വാങ്ങാനാവും. നോല്‍ കാര്‍ഡ്, ഇത്തിസലാത്ത് ഫോണ്‍ ബാലന്‍സ് എന്നിവ ഉപയോഗിച്ച് പണമടക്കാനുള്ള സംവിധാനത്തെക്കുറിച്ചും ആലോചനയുണ്ടെന്ന് ആര്‍.ടി.എ ഡി.ജി മത്താര്‍ അലി തയര്‍ പറഞ്ഞു. ഒരേ സമയം രണ്ടുപേര്‍ക്ക് ഷോപ്പിംഗ് നടത്താം. ദുബൈയുടെ അതിവേഗ സാങ്കേതിക വളര്‍ച്ചക്ക് അനുഗുണമായ സംരംഭമാണ് സാധ്യമാക്കിയിരിക്കുന്നതെന്ന് ഇത്തിസലാത്ത് സി.ബി.ഒ സാല്‍വദോര്‍ അംഗലാഡ പറഞ്ഞു. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടകള്‍ കയറിയിറങ്ങേണ്ട സമയം പോലും ലാഭിക്കാന്‍ ഈ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.